2ന്നലെ ഞാന്‍എഴുന്നേറ്റത് ഒരു പാട് നല്ല പ്രതീക്ഷകളോടെ ആയിരുന്നു . 9 മണിക്കാണ് അത് സംഭവിച്ചത് . ഉടനെ പ്രഭാത കര്‍മ്മങ്ങള്‍ കഴിഞ്ഞു മുറിയില്‍ നിന്നും പുറത്തേക്കു ഇറങ്ങാന്‍ തുടങ്ങിയതും അതാ മുന്നില്‍ ചൂലു മായ് ക്ലീന്‍ ചെയുന്ന ചേച്ചി ആകെ സ്തബ്ധനായ എന്നെ കണ്ട് ചേച്ചി ആകെ ഒരു വെപ്രാളത്തോടെ ചൂല് വലിച്ചെറിഞ്ഞു . അപ്പോള്‍ തന്നെ എന്റെ പകുതി ഫ്യൂസ് പോയി ഇനി എന്തു സംഭവിക്കുമെന്നുള്ള ചിന്തകളുമയ് ഞാന്‍ നടന്നു . രാവിലെ ഒന്നും കഴിച്ചില്ല എന്ന ബോധം മനസ്സില്‍ വന്നപ്പോള്‍ അടുത്തുള്ള ഒരു ചായ കടയില്‍ കയറി . അവിടെ നിന്നു നല്ല ഉപ്പുമാവും പഴവും തട്ടി . പിന്നെ വന്ന ബസ്സില്‍ കയറി മാനാഞ്ചിറക്ക് ടിക്കറ്റ് എടുത്തു . പെട്ടന്ന് ബസ്സ് നിന്ന് നോക്കുമ്പോള്‍ ട്രാഫിക് പോലീസ് ബസ്സ് പിടിച്ചു. ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു ഇന്നത്തെ കാര്യം പോക്കാണെന്ന് . അവിടെ നിന്നും രക്ഷപെട്ടു ഒരു സര്‍ക്കാര്‍ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കാനായ് കയറി . ആളില്ല എന്ന മറുപടി കേട്ടിറങ്ങിയ ഞാന്‍ പിന്നെ ഒന്നും നോക്കിയില്ല അടുത്ത ബസ്സിനു നേരെ വിട്ടു സിനിമ കാണാന്‍ . അവിടെയെത്തിയപ്പോഴേക്കും സിനിമ തുടങ്ങിയിട്ട് 15 മിനുട്ടായെന്നു പറഞ്ഞു . ആദ്യമായ് സിനിമ തുടക്കം കാണാതെ കയറി അകതെതിയ ഞാന്‍ കണ്ണു കാണാതെ തട്ടി തടഞ്ഞു കുറെ പുളിച്ച തെറിയും കേട്ട് . ഒടുവില്‍ സിനിമ കഴിയെറങ്ങിയ ഞാന്‍ കുറച്ചു സന്തോഷിച്ചു ” റോമന്‍സ് ” കൊളളാം നല്ല പടം . ! അങ്ങനെ ഞാന്‍ ഒരു ഫ്രണ്ട് നെ വിളിച്ചു അയാളുടെ ബൈക്ക് എടുത്തു നേരെ വിട്ടു “സരോവരം ബയോ പാര്‍ക്ക്”. ഇന്നു വരെ അതിന്റെ അകവും അകത്തെ കാര്യങ്ങളും കണ്ടിട്ടില്ല കണ്ടപ്പോള്‍ ഞെട്ടി പോയി . ഒരു പാടു നല്ല ചെടികളും മരങ്ങളും കുളിര്‍കാറ്റും പ്രതീഷിച്ചു പോയ ഞാന്‍ കണ്ടത് കുറെ കമിതാക്കളും കല്യാണം ഉറപ്പിച്ചവരും കഴിഞ്ഞവരും എല്ലാം ഉണ്ട് എല്ലാവരും അവരുടെ കാമ കേളികള്‍ നടത്താന്‍ മറ്റൊരിടം ഇല്ല എന്ന മട്ടില്‍ ആരെയും കൂസാതെ കാര്യങ്ങള്‍ നടത്തുന്നു . കുറച്ചു കയിഞ്ഞു വന്ന എന്റെ സുഹുര്‍ത്ത് ഇതിനെ ഇങ്ങനെ അഭിസംബോധന ചെയ്തു “അനാശാസ്യകേന്ദ്രം ” . അങ്ങനെ ഞാന്‍ കുറച്ചു പ്രകൃതിയുടെ സൗന്ദര്യം പകര്‍ത്തി എന്റെ ക്യാമറയില്‍ . ഇതിനിടെ എന്റെ മുന്‍പില്‍ കൂടി നാലു പെണ്‍കുട്ടികള്‍ കടന്നു പോയിരുന്നു . എന്തോ അതില്‍ ഒരു കുട്ടി എന്റെ മനസ്സില്‍ സ്റ്റക്ക് ചെയ്തിരുന്നു. ഞാന്‍ ഫോട്ടോ എടുത്തു അങ്ങനെ നടന്നു വന്നു അവരുടെ മുന്‍പില്‍ എത്തി അപ്പോള്‍ ആ കുട്ടി ചോദിച്ചു ഒരു ഫോട്ടോ എടുത്തു കൊടുക്കാവോ അവരുടെ എന്ന് . ഞാന്‍ എടുത്തു കൊടുത്തു മനസ്സില്‍ ഒരു പുഞ്ചിരിയുമായ് ഞാന്‍ നടന്നു . കുറെ കഴിഞ്ഞപ്പോള്‍ അവര്‍ പോകാന്‍ തുടങ്ങി എന്റെ ഹൃദയം തുടിക്കുന്നത് എനിക്ക് ശരിക്കും അറിയമാഴിരുന്നു അപ്പോള്‍ എന്റെ സുഹുര്‍ത്ത് അവിടെ എത്തി . നടന്നു നീങ്ങിയ അവള്‍ ഇടം കണ്ണിട്ടു നോക്കിയാ പോലെ എനിക്ക് ഫീല്‍ ചെയ്തു . ഞാന്‍ സൂക്ഷിച്ചു നോക്കി അതെ അവള്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു . എന്ത് ചെയന്നമെന്നറിയാതെ ഞാന്‍ ആകെ വിഷമിച്ചു . പിന്നെ എന്തു വന്നാലും കുഴപ്പമില്ല എന്ന മട്ടില്‍ തിരിഞ്ഞു നടന്നു നടകലുന്ന എന്നെ അവള്‍ നോക്കുന്നുണ്ടെന്നു സുഹുര്‍ത്ത് പറഞ്ഞപ്പോള്‍ മനസ്സു പറഞ്ഞു എടാ നമ്പര്‍ കൊടുക്കയിരുന്നില്ലേ എന്ന് ഇനിയും കണ്ടു മുട്ടുമാഴിയിരിക്കും ആ രണ്ടു കണ്ണുകള്‍ .. എന്ന പ്രതീക്ഷയോടെ ഞാനും സുഹുര്തും :കണ്ണു രണ്ടു കണ്ട് …” പാട്ടും പാടി നേരെ അടുത്ത ബീച്ചിലേക്ക് വിട്ടു ….