• Category Archives: കവിത

മഴ

മഴ കനക്കുന്ന്..

പുഴ കവിഞ്ഞു പുരയിടം

നിറഞ്ഞു മതിലുകൾ തകർത്ത്ആലയങ്ങൾ അടഞ്ഞുആശ്രയ കേന്ദ്രമായ് മാറുന്നു. മഴ വെറും വെള്ളം മാത്രമല്ലഅത് ചിലരുടെ നൊമ്പരങ്ങളിൽനിറഞ്ഞൊഴുകിയ കണ്ണ് നീർ തുള്ളികളും ആവാം. മഴ ക്ലാരയല്ല .. മഴ മഴയാണ്.ഒരു പാട്ടിന് തരാൻ പറ്റാത്ത കുളിരാണ്#rain #flood # landslides #kerala #malaghamar

അരയ കൊല

തലശ്ശേരിയിൽ ഒരു അരയൻ
പോയി വല വീശാൻ
വീശി വരുമ്പോൾ വന്നതാ
അരിശം പൂണ്ടൊരു പഞ്ച
കൊലയാളികൾ ചറ പറ
വെട്ടി ചോര ചിതറിയൊലി-
ചൊഴുകിയ ചോരയിൽ ഒരു കാലും
നീന്തി പോയി.

കൂട്ടം കൂടി ഉത്സവ മേളം
കണ്ട് മടങ്ങും നേരം
ചറ പറ കാഹളമായി
അടിപിടി ആയി
ചോര പൊടിഞ്ഞു പകയൊന്ന്
മൂത്ത് ചേരി തിരിഞ്ഞ് നാട്ടാരു
കണ്ടം തുണ്ടം വെട്ടി-
യരിയണം അരയനെ
കൂട്ടം കൂടി ചിന്തിച്ചു

വെട്ടിയൊഴുകിയ ചോരയിൽ
നിന്നും ചെങ്കൊടി പൊങ്ങി
കാരണഭൂതൻ ഓരിയിട്ടു
ചത്തത് അരയൻ എങ്കിൽ
കൊന്നത് ഗോ – പാലൻ അത്രേ.

#tree

ഇന്നു നട്ടൊരു എന്നിൽ
കുളിർമഴ കൊണ്ടൊരെന്നിൽ
ഒരു പാദുകം വന്നു പതിച്ച –
നേരമതിൽ നാളെയുടെ ഒരു
നോവതുണ്ടായിരുന്നു !.

#nature #environment #treeplant #ecosystem
#humanity

#LightsOfLyrics

എഴുതിയ വരികളിൽ
ഓരോ വരികൾ
ഒരു തിരിനാളത്തിൻ
നിറമേകുന്നു!..

കഥ

കഥകളിൽ ഒരു കഥ പറയും
പല പല കഥകൾ പറയും
ഒരു ചെറുകഥ പറയും
ഇനിയും ഒരു തീരാ-
ചെറുകഥ പറയും
എന്നും എന്നിൽ മായും
കഥകൾ ഞാൻ പറയും.!

അവൾ

DSC_4144_1

അയാൾ അന്നും വന്നിരുന്നു ആ മരച്ചുവട്ടിൽ
അവളെ  കാണാൻ ; മരച്ചില്ലയിൽ നിന്നും
വാടിയ ഇലകൾ  കൊഴിഞ്ഞു വീണപ്പോഴും;
പൂക്കൾ  വാടി വീണിട്ടും അവൾ മാത്രം
വന്നില്ല ആ മരച്ചുവട്ടിൽ.

മേലെ നീലാകാശത്തിൽ കിളികൾ
പാറി പറക്കവേ ഒരു തൂവൽ
അവന്റെ  നെഞ്ചിൽ വീഴവേ
അവളുടെ മുടിയിഴയിൽ തഴുകിയ
വിരലിനാൽ ആ തൂവലിൽ മൃദുവായ്
തൊടവെ…

അയാള്‍ വരികയാണ്‌ !

അയാള്‍ വരികയാണ്‌ എവിടെ നിന്നെന്നറിയില്ല
എവിടെക്കെന്നറിയില്ല
ഇനിയും പോകുവാന്‍ ഒരുപാടു ദൂരം
ഇനിയും പോയത് അല്‍പദൂരം
അയാള്‍ വരികയാണ്‌
കണ്ടു നടന്നതു ദു:ഖമോ അതോ
ജീവിതത്തിന്‍ കഴിപ്പോ..?
പൊട്ടിക്കരഞ്ഞു അയാള്‍ ഒട്ടും
കണ്ണുനീര്‍ തുള്ളിയും വറ്റാതെ…
ഈ ദു:ഖക്കടലിനക്കരെ നിന്ന്‍ ജന്മം
കൊടുത്ത മാതാപിതാക്കളും
കൂടെ വളര്‍ന്ന സഹോദരങ്ങളും
വേറിട്ടു നിന്നൊരു ജീവിതത്തില്‍
ആഘാതമേറ്റൊരു തളര്‍ന്ന മനസ്സുമായി
അയാള്‍ വരികയാണ്‌
ഇനിയും മരിക്കാത്ത ജീര്‍ണിച്ച
മനസ്സും ശരീരവും മൃത്യുവില്‍ അലിയുവാന്‍

കാലത്തിന്റെ നീചപരിവര്‍ത്തനങ്ങളില്‍
കാലം കൊഴുപ്പിച്ച ജീവിതചര്യകളില്‍
മുങ്ങിമരിച്ചൊരു ശുദ്ധമനസ്സുമായ്
ആളിക്കത്തി കരിഞ്ഞൊരു ഭീകര
സത്വമാണെന്നതും തിരിച്ചറിഞ്ഞില്ല

തന്‍ മനസ്സിന്‍റെ വേദന അടക്കിപ്പിടിച്ചു
നടന്നു തളര്‍ന്നൊരു യൌവനം
പാതിയില്‍ നിന്നു അയാള്‍ വരികയാണ്‌
എവിടെ നിന്നെന്നറിയില്ല ഇനിയും
എവിടെക്കെന്നറിയില്ല.