മഴ

മഴ കനക്കുന്ന്..

പുഴ കവിഞ്ഞു പുരയിടം

നിറഞ്ഞു മതിലുകൾ തകർത്ത്ആലയങ്ങൾ അടഞ്ഞുആശ്രയ കേന്ദ്രമായ് മാറുന്നു. മഴ വെറും വെള്ളം മാത്രമല്ലഅത് ചിലരുടെ നൊമ്പരങ്ങളിൽനിറഞ്ഞൊഴുകിയ കണ്ണ് നീർ തുള്ളികളും ആവാം. മഴ ക്ലാരയല്ല .. മഴ മഴയാണ്.ഒരു പാട്ടിന് തരാൻ പറ്റാത്ത കുളിരാണ്#rain #flood # landslides #kerala #malaghamar

മാളികപ്പുറം

കാന്താര പോലെ ചെറിയ ഒരു സിനിമ ഇന്ന് 100 കോടി ക്ലബ്ബിൽ . സിനിമയ്ക്ക് അതിൻ്റേതായ ഒരു കമ്മ്യൂണിറ്റി ഉണ്ട്. … പ്രേക്ഷകർ. നല്ല സിനിമ കഥ, അഭിനയം, അവതരണം കൊണ്ട് മാത്രം വിജയിക്കുന്ന ഒന്നാണ്.അതിനെ ആര് എതിർത്താലും അതിൻ്റെ content നേ കീറി മുറിച്ച് ജാതീയത, രാഷ്ട്രീയം എന്നിവ കുത്തി നിറച്ചാലും നല്ലത് എന്നും വിജയിക്കും. കുറെ മതവും രാഷ്ട്രീയവും ആണ് കഥയുടെ ഫോക്കസ് എന്നത് കൊണ്ടും സിനിമ വിജയിക്കില്ല.

അരയ കൊല

തലശ്ശേരിയിൽ ഒരു അരയൻ
പോയി വല വീശാൻ
വീശി വരുമ്പോൾ വന്നതാ
അരിശം പൂണ്ടൊരു പഞ്ച
കൊലയാളികൾ ചറ പറ
വെട്ടി ചോര ചിതറിയൊലി-
ചൊഴുകിയ ചോരയിൽ ഒരു കാലും
നീന്തി പോയി.

കൂട്ടം കൂടി ഉത്സവ മേളം
കണ്ട് മടങ്ങും നേരം
ചറ പറ കാഹളമായി
അടിപിടി ആയി
ചോര പൊടിഞ്ഞു പകയൊന്ന്
മൂത്ത് ചേരി തിരിഞ്ഞ് നാട്ടാരു
കണ്ടം തുണ്ടം വെട്ടി-
യരിയണം അരയനെ
കൂട്ടം കൂടി ചിന്തിച്ചു

വെട്ടിയൊഴുകിയ ചോരയിൽ
നിന്നും ചെങ്കൊടി പൊങ്ങി
കാരണഭൂതൻ ഓരിയിട്ടു
ചത്തത് അരയൻ എങ്കിൽ
കൊന്നത് ഗോ – പാലൻ അത്രേ.

Marakkar – Arabikadalinte Simham

??? ?? ??? ?????? ??????? ????? ???? ?? ?????? ???? ???????.

Marakkar – Arabikadalinte Simham
ഒരു സിനിമ മോഹി എന്ന നിലയിൽ ഒരു പ്രേക്ഷകനെന്ന നിലയിൽ വലിയ ഒരു നഷ്ടം തന്നെ ആണ് തീയേറ്ററിൽ ഈ സിനിമ കാണാൻ സാധിക്കാതെ പോയത്.

പ്രിയദർശൻ Priyadarshan എന്ന ക്രാഫ്റ്റ് മാൻ ശരിക്കും തന്ന ഒരു ദൃശ്യ വിസ്മയം തന്നെയാണ് ഈ സിനിമ. തിരക്കഥയിലെ പോരായ്മയും സംഭാഷണത്തിലെ മലബാർ സ്ലാങ് എന്ന ശൈലിയും ഒരു കുറവായി എനിക്ക് തോന്നിയില്ല. കുറ്റങ്ങൾ കണ്ട് പിടിക്കാൻ അല്ല ഞാൻ സിനിമ കണ്ടത് എന്നത് തന്നെയാണ് അതിന് കാരണം. അതിൽ ഉള്ള നല്ലതിനെ കാണാൻ ആണ് ഞാൻ എന്ന പ്രേക്ഷകൻ ശ്രമിച്ചത്.

ബാഹുബലിയും KGF വും പ്രതീക്ഷിച്ചല്ല ഈ സിനിമയെ ഞാൻ കാണാൻ ഇരുന്നത്. കോരി തരിപ്പിക്കുന്ന സംഭാഷണങ്ങൾ ഇല്ല

… Read More

വൈരി

രാമനാഥൻ ഒരു 60 വയസ്സിന് മുകളിൽ പ്രായുള്ള ആളാണ്. അദ്ദേഹം വളരെ ക്ഷീണിതനും ദുഃഖിതനും ആയിരുന്നു. എന്നും രാവിലെ തോളിൽ ഒരു സഞ്ചിയുമായി ഭാര്യ പൊതിഞ്ഞു കൊടുക്കുന്ന പൊതിച്ചോറുമായി അദ്ദേഹം വീട്ടിൽ നിന്നും ഇറങ്ങും എന്നിട്ട് ബസ് സ്റ്റോപ്പിൽ പോയി ബസ് കാത്തു നിൽക്കും ആദ്യം വരുന്ന ബസ്സിൽ കയറി അദ്ദേഹം യാത്ര തിരിക്കും. ബസ്സിറങ്ങി നേരെ നടന്നു ചെല്ലുന്നത് ഒരു ജയിലിന് മുന്നിൽ ആണ്. കുറേനേരം അദ്ദേഹം ജയിലിനു മുന്നിൽ ആരെയോ പ്രതീക്ഷിച്ചു കാത്തു നിൽക്കുന്നതു പോലെ ഇരിക്കും. കുറേ കഴിയുമ്പോൾ ജയിൽ ഗേറ്റ് കീപെറുടെ അടുത്ത് പോയി എന്തൊക്കെയോ സംസാരിക്കും എന്നിട്ട് തലയും കുനിച്ച് ഒരു നഷ്ടബോധത്തോടെ തിരിച്ചു വീട്ടിലേക്ക് കയറി പോകും.

… Read More