ഞാന്‍

aa
ഞാൻ അനീഷ്. കെ.
(ഞാൻ എന്നെ തന്നെ വിളിക്കുന്ന പേര് അബി)

സ്വദേശം കോഴിക്കോട് ജില്ലയിലെ മുക്കം.
ഇപ്പൊൾ ബാംഗ്ലൂർ ആണ്(കഴിഞ്ഞ 10 വർഷമായി). ഒരു IT കമ്പനിയിൽ UI/UX Designer ആയി ജോലി ചെയ്യുന്നു.

സിനിമയും ഷോർട്ട് ഫിലിം ആണ് ഇഷ്ടപെട്ട കാര്യം.(കാണുക മാത്രമല്ല. പിന്നാമ്പുറങ്ങളിൽ വർക് ചെയ്യുകയും ചെയ്യാറുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി. ഒരു നാഷണൽ ഫിലം അവാർഡ് ജേതാവായ ഡയറക്ടർ അസിസ്റ്റ് ചെയ്തു വരുന്നു. ഇപ്പൊൾ ഒരു വെബ് series ചെയ്യുന്നുണ്ട്. ക്യാമറ എഡിറ്റിംഗ് എഴുത്ത് ഒക്കെ ആണ് പണി.

ഒരു ക്രിക്കറ്റ് പ്രേമിയും ദേശീയതയിൽ വിശ്വസിക്കുന്ന ഒരാളും ആണ്. യാത്ര cooking എന്നിവയാണ് മറ്റ് ഇഷ്ടപെട്ട കാര്യങ്ങൽ.

എപ്പോഴും പ്രണയത്തെ കുറിച്ച് സംസാരിക്കാൻ താൽപര്യമുള്ള ആളാണ് (കോഴി അല്ല). പിന്നെ പൊതുവെ എന്നെ കുറിച്ച് തള്ളി മറിക്കൽ ന്റെ ആശാൻ എന്നാണ് ചിലർ പറയാറുള്ളത്. എന്തോ ചിലപ്പോൾ ഒരു സംഭവത്തെ കുറിച്ച് വളരെ dramatic ആയി സംസാരിക്കുന്നത് കൊണ്ടായിരിക്കാം. ഒരു വലിയ ഉപദേശകൻ കൂടി ആണ് ( ഫ്രീ സർവീസ്). ബഹുദൈവ വിശ്വാസത്തിൽ ഏക ദൈവമെന്ന സങ്കൽപ്പങ്ങളിൽ ജീവിക്കുന്ന ആൾ.

ക…💨 അടിച്ചാൽ കഥ എഴുതാം എന്ന് ധാരണ തെറ്റാണെന്ന് തെളിയിച്ച ആൾ. (തലക്കകത്ത് ആൾ താമസം ഉണ്ടെക്കിൽ മാത്രമേ കഥ എഴുതാൻ പറ്റൂ.)

സർവോപരി ഒരു മലയാളിക്ക് വേണ്ട എല്ലാ ഗുണങ്ങളും ദോഷങ്ങളും ഉള്ള ഒരു സാധാരണ മലയാളി മനുഷ്യൻ.

1986 ജൂൺ 27 നു കോഴിക്കോട് മണാശ്ശേരി എന്ന സ്ഥലത്ത് ജനനം .സ്ക്കൂൽ വിദ്ധ്യാഭ്യാസം 7 വരെ മണാശ്ശേരി ഗവണ്മെന്‍റ് സ്കൂളിലും തുടര്‍ന്ന് ചാത്തമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളിലും ചെയ്തു. പിന്നീട് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യുണിക്കെഷന്‍ കേരള ഐ. ടി ഡിപ്ലോമ എടുത്ത് . തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി (+2) പ്രൈവറ്റ് കോളേജില്‍ ചേര്‍ന്ന് പഠിച്ചു. ആയിടക്കു കോഴിക്കോട് അരീന ആനിമേഷന്‍ അക്കാദമിയില്‍ ചേര്‍ന്ന്‍ 2 വര്‍ഷത്തെ ആനിമേഷന്‍ കോഴ്സ് ചെയ്തു . തുടര്‍ന്ന്  പ്രൈവറ്റ് ഓണ്‍ലൈന്‍ പരസ്യ കമ്പനിയില്‍ 3 വര്ഷം ജോലി ചെയ്തു . ഇതോടൊപ്പം ഒരു ഫ്രീലാന്‍സ് വെബ്‌ ഡിസൈന്‍ കമ്പനി തുടങ്ങി .പിന്നീട് വീട്ടുകാര്‍ ബാംഗ്ലൂരിലേക്ക് താമസം മാറ്റിയപ്പോള്‍ അവിടേക്ക് പോയ്‌ അവിടെ മണിപാല്‍ യൂണിവേഴ്സിറ്റിയില്‍ B.Sc. ഗ്രാഫിക്‌ ഡിസൈന്‍ ചെയ്തു.
                                     വളരെ ചെറുപ്പം മുതല്‍ എഴുതുവാന്‍ തുടങ്ങിയെങ്കിലും ഒന്നും പുറം ലോകം കാണാതെ പോയ്‌. ആദ്യ കഥ  ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എഴുതി . പിന്നീട് ഒരുപാടു ലളിത ഗാനങ്ങള്‍ എഴുതിയെങ്കിലും ഒന്നും തന്നെ നിലവാരം പുലര്‍ത്തുന്നതല്ല എന്ന് മനസ്സിലായപ്പോള്‍ പുറത്തു കാട്ടിയില്ല . ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യ സിനിമ കഥ എഴുതി തുടങ്ങി സമ്മര്‍ദം കാരണം പിന്നീടു എഴുതാന്‍ പറ്റിയില്ല . 13 അധികം സിനിമ കഥകളുടെ സ്റ്റോറി ഉണ്ടായിരുന്നു എങ്കിലും എല്ലാം ഒരു കുഞ്ഞു പുസ്തകത്തില്‍ ഒതുങ്ങി. തുടര്‍ന്ന് ഒരു കവിത എഴുതുകയും സ്വയം പാടുകയും ചെയ്തു അതും അങ്ങ് എഴുതി തള്ളിയ പട്ടികയില്‍ പെട്ടു.
12 years ago

Leave a Reply