എപ്പോൾ എഴുതി തുടങ്ങി എന്ന് യാതൊരു ഓര്‍മയും ഇല്ല വളരെ ചെറുപ്പത്തിൽ എന്ന് പറഞ്ഞാൽ 3 ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു കൊച്ചു കഥ എഴുതി . ബാലരമയിലെ കഥകളുമായി സാമ്യമുള്ള ഒരു കഥ ഒരു മുഴലിന്റെയും കുറു ക്കന്റെയും കഥ . അത് ഏതോ മൽത്സരതിനു വേണ്ടി എഴുതിയതാണ് എന്ന് ഓര്‍മ്മ .
ഇനി ആദ്യകഥയില്ക്ക് വരാം ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യകഥ എന്ന് ഞാൻ പറയുന്ന ഫിക്ഷൻ കഥ എഴുതുന്നത് . അന്ന് ഞാൻ ഒരു നൂറു പേജിന്റെ വരയിട്ട ബുക്ക് വാങ്ങി അത് ഒരു നോവൽ ബുക്കിന്റെ രീതിയിൽ വെട്ടിയെടുത്ത് അതിലാണ് എഴുതിയത് . പെൻസിൽ നിന്നും പെന്നിലേക്ക് വന്ന സമയം . വളരെ മോശം കൈയ്യക്ഷരം ആയിരുന്നു എന്റേത് . എന്നാലും എനിക്ക് വായിക്കാൻ കഴിയുമായിരുന്നു . കഥക്ക് ഞാൻ പേരും ഇട്ടു ജീവിതത്തിന്റെ നിഴല്പാടുകൾ . പിന്നീട് ആണ് അങ്ങനെ ഒരു കഥ പേരിൽ ബഷീര്ക്കയോ മറ്റോ എഴുതിയിട്ടുണ്ടെന്നു
. കഥ ഒരു അവധിക്കാലത്ത് ആയിരുന്നു എഴുതിയത് . എങ്ങനെയാണ് എഴുതണം എന്നാ ആഗ്രഹം വന്നത് എന്ന് ഓർമിക്കുന്നില്ല . ഈ കഥയെ കുറിച്ച് പറഞ്ഞാൽ ഒരു ആറാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി എയുതെണ്ട കഥ അല്ലായിരുന്നു അത്. അത്രമാത്രം ജീവിതത്തെ പറ്റി ചിന്തിക്കാനും എഴുതാനും ഒരു വളർച്ച ആകേണ്ട സമയം അല്ലായിരുന്നു . ഇപ്പോയത്തെ കുട്ടികൾ ആണെങ്കിൽ പറയാം അവർക്ക് സമൂഹവുമായ് നല്ല അടുപ്പമുണ്ട് .ടി വി , ഇന്റർനെറ്റ് ഇതെല്ലാം അവർക്ക് വളരെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നു. പക്ഷെ ഞാൻ ഈ കഥയെഴുതുമ്പോൾ ഇതൊന്നു ഇന്നത്തെപോലെ അല്ലായിരുന്നു . ഞാനൊക്കെ ടി വി യിൽ ആകെ ഒരു ദൂരദർശൻ ചാനൽ മാത്രം കണ്ടവരില്‍ പെടും . കമ്പ്യൂട്ടർ സ്കൂളിൽ ഗെയിം കളിയ്ക്കാൻ ഉപയോഗിച്ചിട്ടുണ്ട് അത്രമാത്രം .
കഥയെ കുറിച്ച് പറയാം ഇനി സാധാരണ പഴയ സിനിമയിൽ കാണുന്ന തരം കഥ തന്നെ. ഒരു ഓപ്പോളിന്റെയും ഉണ്ണിയുടെയും കഥ . ഓപ്പോൾ എന്ന് പറഞ്ഞാൽ തന്നെ നമ്മുക്കറിയാം . നമ്മുടെ മനസ്സിലേക്ക് വരുന്ന ഒരുപാടു മുഖങ്ങള ഉണ്ട് സിനിമയിൽ കാണുന്ന അത്തരത്തിലുള്ള ഒരു ഒരു മുഖമായിരുന്നു എന്റെ മനസ്സിലും . സുന്ദരി , ഒരുപാടു മുടിയും തുളസി കതിർ ഒക്കെ ആണ് . ഒരു നായര്‍ വീട്ടിലെ കുട്ടി. ഉണ്ണി എന്ന് പറയുന്ന പയ്യന് അടുത്ത വീടിലെ കുട്ടിയാണ് ഉണ്ണി പത്താം ക്ലാസ്സിൽ പഠിക്കുന്നു . ഉണ്ണി അധിക സമയവും ഓപ്പോളിന്റെ അടുത്താണ് . അവിടെ കളിച്ചു നടക്കണ മറ്റു കുട്ടികളും എല്ലാം കഥാപാത്രങ്ങൾ ആണ്. ഇനി ഓപ്പോളിനു ഒരു കാമുകനും ഉണ്ട്. അയാൾ മദ്രാസ്സിലാണ് ജോലി ചെയുന്നത് . ഇടക്കൊക്കെ കത്തെഴുതും അത് ഉണ്ണിയുടെ അഡ്രസ് ആണ് വരുന്നത് ഉണ്ണി അത് ഓപ്പോളിനു കൊടുക്കും . അങ്ങെനെ ഒപ്പോളിന്റെ അച്ഛൻ ഓപ്പോളിനു കല്യാണം ഉറപ്പിക്കാൻ തീരുമാനിച്ചു .
ഓപ്പോൾ ഒരു കത്തെഴുതി ഉണ്ണിയുടെ കയ്യിൽ കൊടുത്തു വിട്ടു . ഉണ്ണി അത് പോസ്റ്റ് ചെയ്യുകയും ചെയ്തു .പക്ഷെ അയാള്‍ വന്നില്ല . അയാള്‍ ചതിച്ചതാണ് എന്ന് വരെ ഓപ്പോളിനു തോന്നി . ഒരുപാടു എതിര്‍ത്തിട്ടും അച്ഛന് കല്യാണം ഉറപ്പിച്ചു അങ്ങനെ ഇരിക്കുമ്പോള്‍ വടക്കേലെസുഹറ താത്തയുടെ മോള് വന്നു ഉണ്ണിയോട് പറഞ്ഞു . അയാള്‍ വരുന്നെന്ന് ഫോണ്‍ ചെയ്തെന്നു. കല്യാണത്തിന് മൂന്നു നാള് കൂടിയേ ഉള്ളു . കല്യാണത്തിന്റെ തലേ ദിവസം ഓപ്പോള് ഉണ്ണിയുടെ കൂടെ അമ്പലത്തില്‍ പോകാനാണെന്ന് പറഞ്ഞു ഇറങ്ങി . എന്തോ പന്തികേട് തോന്നിയ നായര്‍ കൂടെ വിട്ടു അവരറിയാതെ. അമ്പലത്തിന്റെ അടുത്ത് എത്തിയപ്പോള്‍ ഉണ്ണി നായരെ കണ്ടു . അവര്‍ ഓടി ഒരു മരത്തിന്റെ മറവില്‍ ഒളിച്ചു . അങ്ങനെ നേരം ഇരുട്ടി തുടങ്ങി നായരും കൂട്ടരും തിരച്ചില്‍ തന്നെ . പക്ഷെ അവരെ കണ്ടെത്താനായില്ല .
നായരും കൂട്ടരും തിരച്ചില്‍ നടത്തുന്നതിന് ഇടയില്‍ ഒരുകാറില്‍ അയാള്‍ വന്നു. അവരെയും കൂട്ടി കാറില്‍ കയറി പോയി.വഴിയില്‍ വച്ച് അവരെ നാട്ടുകാര്‍ തടഞ്ഞു . ഇറങ്ങി ഓടിയ അവരെ തടയാന്‍ ശ്രമിച്ച ആളെ ഉണ്ണി കല്ല് കൊണ്ട് എറിഞ്ഞു . ഇതിനിടയില്‍ ആരോ ഉണ്ണിയുടെ തലക്കടിച്ചു . ഉണ്ണി മരിച്ചു.
ഓപ്പോളും അയാളും നാട് വിട്ടു ദൂരെ താമസമാക്കി… ഉണ്ണിയെ നഷ്ടമായത് അവന്റെ വീടുക്കാര്‍ക്ക് മാത്രമായ്..
ഇതായിരുന്നു എന്റെ ആദ്യകഥ . ഇങ്ങനെ ഒരെണ്ണം എഴുതി എവിടെയോകളഞ്ഞു ആ കൊച്ചു നോവല്‍ എന്ന് ഞാന്‍ സ്വയം വിശേഷിപ്പിച്ച എന്റെ ആദ്യകഥ