??? ?? ??? ?????? ??????? ????? ???? ?? ?????? ???? ???????.

Marakkar – Arabikadalinte Simham
ഒരു സിനിമ മോഹി എന്ന നിലയിൽ ഒരു പ്രേക്ഷകനെന്ന നിലയിൽ വലിയ ഒരു നഷ്ടം തന്നെ ആണ് തീയേറ്ററിൽ ഈ സിനിമ കാണാൻ സാധിക്കാതെ പോയത്.

പ്രിയദർശൻ Priyadarshan എന്ന ക്രാഫ്റ്റ് മാൻ ശരിക്കും തന്ന ഒരു ദൃശ്യ വിസ്മയം തന്നെയാണ് ഈ സിനിമ. തിരക്കഥയിലെ പോരായ്മയും സംഭാഷണത്തിലെ മലബാർ സ്ലാങ് എന്ന ശൈലിയും ഒരു കുറവായി എനിക്ക് തോന്നിയില്ല. കുറ്റങ്ങൾ കണ്ട് പിടിക്കാൻ അല്ല ഞാൻ സിനിമ കണ്ടത് എന്നത് തന്നെയാണ് അതിന് കാരണം. അതിൽ ഉള്ള നല്ലതിനെ കാണാൻ ആണ് ഞാൻ എന്ന പ്രേക്ഷകൻ ശ്രമിച്ചത്.

ബാഹുബലിയും KGF വും പ്രതീക്ഷിച്ചല്ല ഈ സിനിമയെ ഞാൻ കാണാൻ ഇരുന്നത്. കോരി തരിപ്പിക്കുന്ന സംഭാഷണങ്ങൾ ഇല്ല

എങ്കിലും ഒറ്റയ്ക്ക് 100 പേരെ കൊല്ലുന്ന അമാനുഷികത ഇല്ല എന്നതും ഒരു പോരായ്മ ആയി തോന്നിയില്ല. ഒരു ക്ലാസ്സിക് ചിത്രത്തിന് വേണ്ട എല്ലാം ഈ പടത്തിൽ ഉണ്ട്. കഥയിൽ ഉയർച്ചയും താഴ്ചയും എല്ലാ തിരക്കഥകളിലും ഉള്ളത് തന്നെ അല്ലേ.

ചില സന്ദർഭങ്ങളിൽ യുദ്ധം നടക്കുന്നിടത്ത് ക്യാമറയും ഇളകി മറിയുന്ന പോലെ ഉള്ളത് ഒരു പരീക്ഷണത്തിൻ്റെ തോൽവി മാത്രം ആയി തോന്നി. എന്നിരുന്നാലും സാബു സിറിൽ , സിദ്ധാർത്ഥ് പ്രിയദർശൻ തുടങ്ങിയ വരും കളർ ഗ്രേഡ് ചെയ്ത ഡിപ്പാർട്ട്മെൻ്റ് അവരുടെ കഴിവുകൾ ഭംഗിയായി നിർവഹിച്ചു.

കാസ്റ്റിംഗ് തീർച്ചയായും പ്രിയദർശൻ ഒന്ന് കൂടി മെച്ച പെടുത്താമായിരുന്നു. സ്വജന പക്ഷപാതവും സിസിഎൽ കളിപ്പിക്കാൻ ഉള്ള ആളുകളെ നില നിർത്താനും ഉള്ള തീരുമാനം തെറ്റായി പോയി. ( Mohanlal മോഹൻലാൽ എന്ന നടനെ അല്ല). ചിന്നാലി, അനന്തൻ, മങ്ങാട്ട് അച്ഛന്, തങ്കുടു, കുഞ്ഞാലി മികച്ചു നിന്നു. വേണു ചേട്ടനെ എന്നും മനസ്സിൽ കാണുന്ന അതെ ഭാവത്തിൽ അവസാന സിനിമയിലും കണ്ടു.

മൂന്ന് മണിക്കൂർ എന്നത് ഒരു 2.40 വരെ വെട്ടി കുറക്കാൻ അയ്യപ്പൻ നായർ ശ്രമിക്കേണ്ടത് ആയിരുന്നൂ. എന്നിരുന്നാലും ഒരു ക്ലാസ്സിക് സിനിമയെ അതിൻ്റെ ഭംഗി നഷ്ടപ്പെടുത്താതെ കൊണ്ട് പോകാൻ ശ്രമിച്ചു.
ഒടിയനും ലൂസിഫർ ഒക്കെ ഹൈപ്പ് കൊടുത്തു പോലെ അല്ലാതെ വേണമായിരുന്നു ആൻ്റണി ഈ പടം മാർക്കറ്റ് ചെയ്യേണ്ടത്.
ഒരു തീയേറ്റർ അനുഭവം നഷ്ടപെട്ടു എന്നത് നെഗറ്റീവ് റിവ്യൂ കണ്ടിട്ടോ ഒന്നുമല്ല. കൊറോണ വൈറസ് വരുത്തി വച്ച ഈ കാലഘട്ടം അല്ല എന്നിരുങ്കിൽ ഫാൻസ് കാരുടെ ആരവം കഴിയുമ്പോൾ സ്വസ്ഥമായി കാണാൻ കൊതിച്ച സിനിമ. ഒരു ക്വാരൻ്റിനും ഫാമിലിയുടെ വിലക്കും കാരണം നഷ്ടപ്പെടുത്തി.

പടം മൊത്തത്തിൽ ഉൾകൊണ്ട് എങ്കിലും പ്രത്യേകിച്ച് ഓർത്ത് വയ്ക്കാൻ സ്വീനുകൾ ( സംഭവ ബഹുലമായ – രോമാഞ്ചം കൊള്ളിച്ച) ഇല്ലെങ്കിലും ഇൻ്റർവെൽ സീനീൽ കപ്പൽ തായന്ന് പോകുമ്പോൾ മരക്കാർ മുകളിൽ നിന്നും നോക്കി ഇരിക്കണ ഇരിപ്പ് ബായ കുലച്ചു നിൽക്കണ പോലെ ഇപ്പോളും ഞമ്മളെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നു.

….ഇത് തികച്ചും എൻ്റെ മാത്രം അഭിപ്രായം ആണ് എൻ്റെ അഭിപ്രായത്തിൽ അഭിപ്രായം പറയുന്നവരെ ബായ ബെട്ടിയ പോലെ കിടത്തും…

Aashirvad Cinemas Amazon Prime Video