All posts by admin

ഓര്‍മകളില്‍ എന്നും….

ഓര്‍മകളില്‍ എന്നും നീ ഒരു പൂവായി സ്വപ്നങ്ങളില്‍  എന്നും നീ ഒരു ഓര്‍മയായിരുന്നു. കണ്ണുകളില്‍ നിന്നെ കാണാന്‍ എനിക്ക് കഴിഞ്ഞില്ല കാതുകളില്‍ നിന്റെ സ്വരം കേള്കാനും കഴിഞ്ഞില്ല എന്നാലും എന്റെ ഉള്ളിന്റെ ഉള്ളില്‍  നീ എന്നും ഉണ്ടായിരുന്നു .എപ്പോയോ നിന്റെ സാമീപ്യം ഞാന്‍ കൊതിച്ചിരുന്നു അപ്പോയെല്ലാം നീ എന്റെ അരികില്‍ ഉണ്ടായിരുന്നു പക്ഷെ എന്ന് നിന്റെ ഒര്മാകല്ലാതെ മറ്റൊന്നും എനിക്ക് സ്വന്തമായിട്ടില്ല . എങ്ങനെ ഇതെല്ലം എനീകു നസ്ടമായി എല്ലാം കാലത്തിന്റെ ഓരോ തമാശകളോ അതോ പ്രകിതിയുടെ കളിയോ ആവോ എന്തായാലും എന്ന് നീ എന്റെ അകതാരില്‍ മാത്രം ….!!!! 

വീണ്ടും കണ്ടു മുട്ടും വരെ

ആരുമറിയാതെ എന്റെ മനസ്സിലെ സ്നേഹം നീ കവര്‍ന്നെടുത്തു. നിന്റെ ലോലമായ മനസ്സും നിഷ്കളങ്ക സ്വഭാവവും നിന്നെ സ്വന്തമാക്കാന്‍ എന്നിക്ക് പ്രേരണയായി. കാലഗതിയില്‍ എല്ലാം മറന്നു ആരുടെയോ നിര്‍ബന്ധങ്ങള്‍ക്കു വയങ്ങി എന്നെ പിരിഞ്ഞു നീ പുതിയ ജീവിതം തേടി.സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടിയ മനസ്സിന് മുറിവേറ്റുവെന്നല്ലാതെ നിന്നെ വെറുക്കാന്‍ കഴിയുന്നില്ല.വാക്കുകളിലോതുക്കുവാണോ  അക്ഷരങ്ങള്‍ കൊണ്ട് രേഘപെടുത്തുവാനോ കഴിയുന്നതല്ലല്ലോ സ്നേഹം. സമൂഹത്തെയും കുടുംബത്തെയും കുറിച്ചുള്ള പേടിയും എന്നെ നിശബ്ദനാക്കുകയായിരുന്നു .പണത്തിനും പ്രതാപത്തിനും മുന്‍പില്‍ വ്യക്തിബന്ധങ്ങല്‍ക്കോ സ്നേഹബന്ധങ്ങല്‍ക്കോ വിലയില്ലെന്ന് അനുഭവങ്ങളിലുടെ ഞാനറിഞ്ഞു. . മനസ്സിലെ മണിക്യകൊട്ടരത്തില്‍ ഞാന്‍ പണിത എല്ലാ സ്വപ്നങ്ങളും തകര്‍ന്നു വീണു ഓര്‍മകളില്‍ കണ്ണീരുപ്പിന്റെ രുചി ,,!! നിനക്ക് ദുഖമുന്ടെന്നരിയാം ജീവിക്കുക !! ദൈവം നല്‍കിയ ജീവിതം ഭുമിയില്‍ പാഴാക്കാനുള്ളതല്ല മനസ്സിന്റെ നൊമ്പരം ഉള്ളിലൊതുക്കി പുഞ്ചിരിയോടെ എപ്പോയെങ്കിലും എവിടെവെച്ചെങ്കിലും വീണ്ടും നമ്മുക്ക് കണ്ടു മുട്ടാം…….!

Credits… : Unknown

എഴുത്തുകാരന്‍

ശാന്തം സുന്ദരമായ കഥകള്‍ തേടി കോഴിക്കോടിന്റെ നഗര ഭംഗികള്‍ ആസ്വദിച്ചു ഞാന്‍ നടന്നു. എങ്ങും തിരക്കുള്ള റോഡുകള്‍; റോഡിലൂടെ ഓടുന്ന ഓട്ടോകളെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടപെട്ടത്. ഒരേ നിറം സ്വഭാവം ഉള്ള ഒരു ജന്തു റോഡിലൂടെ പോകുകയാണ് എന്ന് എനിക്ക് തോന്നി. എന്നാല്‍ പിന്നെ ഇന്നത്തെ യാത്ര മുഴുവന്‍ ഇതിലാക്കാമെന്ന് ഞാനും കരുതി.

കുറച്ചു ചെറുകഥകള്‍ എഴുതി അവയെല്ലാം കൊച്ചു സിനിമ ആക്കണമെന്ന ചിന്തയുമായാണ് ഞാന്‍ ഒരു കഥാകാരന്റെ വേഷം ഇട്ടു ഇറങ്ങിയത്. ഒരു നല്ല എഴുത്തുകാരന് വേണ്ട ഒരു സവിശേഷതകളും എന്നില്‍ ഇല്ലായിരുന്നു; വീക്ഷണം എന്നൊയിച്ച്. ഒരു സിനിമക്കാരന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് വീക്ഷണം ആണ് ഒരു കലാകാരന് വേണ്ടത്, ചുറ്റുമുള്ള വസ്തുക്കളെ ആളുകളെ വീക്ഷിച്ചു പഠിക്കണം എന്നൊക്കെ. അതുമാത്രം എന്നില്‍ എന്നോ ഉണ്ടായിരുന്നു.

നല്ല എഴുത്തുകാരന്‍ എന്നതില്‍ പല ആളുകളിലും പലതരത്തിലാണ്. ഒരുപാട് വായന ശീലമുള്ള ആളുകള്‍, ജന്മനാ എഴുതുവാന്‍ കഴിവുള്ളവര്‍ ( ജന്മസിദ്ധമായ കഴിവ്). സ്വന്തം ജീവിതത്തില്‍ നിന്ന്‍ കണ്ടു പഠിച്ചവര്‍, മറ്റുള്ളവരുമായുള്ള സംസര്‍ഗ്ഗത്തിലുടെ എഴുത്തുകാരനായവര്‍. അങ്ങനെ പലരും പലതും പറയാറുണ്ട്‌. പക്ഷെ എന്റെ ഉള്ളിലെ എഴുത്തുകാരന്‍ എങ്ങനെ ഉണ്ടായെന്നു ഇന്നും എനിക്ക് അറിയില്ല. ജീവിത അനുഭവവും വീക്ഷണവും സ്വല്‍പ്പം അറിവും വേണമെന്ന് എന്ന് മാത്രമാണ് ഞാന്‍ മനസ്സിലാക്കിയ കാര്യം .

നല്ല വായന ശീലമുള്ള ആള്‍ക്കേ നല്ല എഴുത്തു ഭാഷ അറിയൂ! എന്നാല്‍ ഇതിനോട് എനിക്ക് പറയാനുള്ളത്; ഒരു നല്ല പുസ്തകം, കഥ, നോവല്‍ ഇതിനെല്ലാം ഏറ്റവും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഹൃദയത്തോട് അടുപ്പിക്കാന്‍ എഴുത്തു ഭാഷയെക്കാള്‍ സംസാര ഭാഷക്കു പറ്റുമെന്നുള്ളതാണ്. അതാണ് ബഷീര്‍ കൃതികളില്‍ നാം കണ്ടത്. ( ഒരുപാടു പുസ്തകങ്ങള്‍ വായിക്കാത്തത് കൊണ്ട് മറ്റുള്ളവരുടെ അറിയില്ല),.

തുടരും….

അവൾ

DSC_4144_1

അയാൾ അന്നും വന്നിരുന്നു ആ മരച്ചുവട്ടിൽ
അവളെ  കാണാൻ ; മരച്ചില്ലയിൽ നിന്നും
വാടിയ ഇലകൾ  കൊഴിഞ്ഞു വീണപ്പോഴും;
പൂക്കൾ  വാടി വീണിട്ടും അവൾ മാത്രം
വന്നില്ല ആ മരച്ചുവട്ടിൽ.

മേലെ നീലാകാശത്തിൽ കിളികൾ
പാറി പറക്കവേ ഒരു തൂവൽ
അവന്റെ  നെഞ്ചിൽ വീഴവേ
അവളുടെ മുടിയിഴയിൽ തഴുകിയ
വിരലിനാൽ ആ തൂവലിൽ മൃദുവായ്
തൊടവെ…

പ്രഭാതം

പ്രഭാതങ്ങള്‍ കടന്നു പോയ വഴിയിലൂടെ കിരണങ്ങള്‍ തെളിഞ്ഞു പോയ വീഥിഴിലൂടെ ഇനിയും ഒരുപാടു ദൂരം

കാവ്യസങ്കൽപ്പം

ശാന്തം സുന്ദരമീ കാവ്യങ്ങളിൽ
കാവ്യമായതൊന്നു ഞാൻ
തേടി നടന്ന കാതങ്ങൾ
ആയിരമായിരം കഴിഞ്ഞിരുന്നു;
ഞാൻ കണ്ട കാവ്യങ്ങൾ കടലോളം
ആർദ്ദ്രമാണെന്നറിഞ്ഞില്ല പോലും
ഈ ആഴിയുടെ അപാരനീലിമകളിൽ

തൂലിക

കഥകൾ എഴുതി പതിഞ്ഞ
താളുകളേക്കാൾ
കഥകൾക്കൊപ്പം ചലിച്ച
തൂലികക്കറിയാം കഥകൾ
തേടി ഞാൻ സഞ്ചരിച്ച
വഴികൾ !….

അയാള്‍ വരികയാണ്‌ !

അയാള്‍ വരികയാണ്‌ എവിടെ നിന്നെന്നറിയില്ല
എവിടെക്കെന്നറിയില്ല
ഇനിയും പോകുവാന്‍ ഒരുപാടു ദൂരം
ഇനിയും പോയത് അല്‍പദൂരം
അയാള്‍ വരികയാണ്‌
കണ്ടു നടന്നതു ദു:ഖമോ അതോ
ജീവിതത്തിന്‍ കഴിപ്പോ..?
പൊട്ടിക്കരഞ്ഞു അയാള്‍ ഒട്ടും
കണ്ണുനീര്‍ തുള്ളിയും വറ്റാതെ…
ഈ ദു:ഖക്കടലിനക്കരെ നിന്ന്‍ ജന്മം
കൊടുത്ത മാതാപിതാക്കളും
കൂടെ വളര്‍ന്ന സഹോദരങ്ങളും
വേറിട്ടു നിന്നൊരു ജീവിതത്തില്‍
ആഘാതമേറ്റൊരു തളര്‍ന്ന മനസ്സുമായി
അയാള്‍ വരികയാണ്‌
ഇനിയും മരിക്കാത്ത ജീര്‍ണിച്ച
മനസ്സും ശരീരവും മൃത്യുവില്‍ അലിയുവാന്‍

കാലത്തിന്റെ നീചപരിവര്‍ത്തനങ്ങളില്‍
കാലം കൊഴുപ്പിച്ച ജീവിതചര്യകളില്‍
മുങ്ങിമരിച്ചൊരു ശുദ്ധമനസ്സുമായ്
ആളിക്കത്തി കരിഞ്ഞൊരു ഭീകര
സത്വമാണെന്നതും തിരിച്ചറിഞ്ഞില്ല

തന്‍ മനസ്സിന്‍റെ വേദന അടക്കിപ്പിടിച്ചു
നടന്നു തളര്‍ന്നൊരു യൌവനം
പാതിയില്‍ നിന്നു അയാള്‍ വരികയാണ്‌
എവിടെ നിന്നെന്നറിയില്ല ഇനിയും
എവിടെക്കെന്നറിയില്ല.

തിര

കടലിന്റെ ആഴങ്ങളിലെ പരൽമീനുകൽ പോൽ കരയിൽ അടിഞ്ഞൊരു ചെരു തുണ്ടുകളിൽ പതിയും മൃതു കണങ്ങൽ #thira കോണോത്തിലെ തിരയും വെള്ളവും