സെല്ലുലോയിഡ്

പ്രിയപ്പെട്ട സിനിമ പ്രേമികളെ ….. ഇതെഴുതുന്നതില്‍ എത്ര മാത്രം പ്രാധാന്യം ഉള്ള വിഷയമാണ് ഇതെന്ന്‍ എനിക്കറിയില്ല .. പക്ഷെ എന്നെ പോലെ നിങ്ങളില്‍ പലരും മലയാള സിനിമയെ സ്നേഹിക്കുന്നവരുണ്ടാകും അവര്‍ക്ക് ഒരു പക്ഷെ എന്റെ വാക്കുകളെ മനസ്സിലാക്കാന്‍ കഴിയുമായിരിക്കും. ഇത് ഒരു സിനിമയെ പറ്റിയാണ് എന്ന് വിചാരിക്കരുത് മറിച്ചു മറ്റു പലതും ഉണ്ട് . അത് എങ്ങനെ എഴുതണം എന്നറിയില്ല എഴുതാന്‍ ഞാന്‍ എഴുത്തുകാരനുമല്ല. മലയാള സിനിമയെ അല്ലെങ്കില്‍ സിനിമയെ സ്നേഹിക്കുന്ന അതിന്റെ ഭാഗമാകണം എന്നാഗ്രഹിക്കുന്ന ഒരു സാധാരണ ആള്‍ . ഇന്ന് ഞാന്‍ “സെല്ലുലോയിഡ് ” എന്ന സിനിമ കണ്ടു . കണ്ടപ്പോള്‍ “Sir. J. C. Daniel Nadar ” എന്ന മലയാള സിനിമയുടെ പിതാവിനെ “പ്രിഥ്വിരാജ് സുകുമാരന്‍ ” എന്ന ( ഒരു കൂട്ടം മലയാളി SNS Premikal ഒരിക്കല്‍ രാജപ്പനെന്നും കോപ്പെന്നും പറഞ്ഞ അഹങ്കാരി .. ) ഒരു നല്ല നടനിലൂടെ ” കമല്‍ ” എന്ന മറ്റൊരു നല്ല സംവിധായകന്‍ നമ്മുക്ക് കാണിച്ചു തന്നിരിക്കുന്നു. ഈ സിനിമ കണ്ടപ്പോള്‍ ഞാന്‍ J. C. Daniel Nadar സാര്‍ ജീവിച്ച ആ കാല ഘട്ടത്തിലേക്ക് പോയത് പോലെ അദേഹത്തെ അടുത്ത് കണ്ടത് പോലെ തോന്നി എനിക്ക് . മലയാള സിനിമയ്ക്കു വേണ്ടി സ്വന്തം സ്വത്തും ജീവിതവും നഷ്ടപെടുത്തേണ്ടി വന്ന മനുഷ്യന്‍ . ജീവിച്ചിരുന്നപ്പോള്‍ ആരും അറിയാതെ പോയ മഹാ മനുഷ്യന്‍ , മറ്റാരും കാണിക്കാത്ത ദൈര്യം കാട്ടിയ ആള്‍ . “വിഘതകുമാരന്‍” എന്ന ലോകം കാണാതെ പോയ ആദ്യ മലയാള സിനിമയുടെ ശില്പി. ജീവിച്ചിരുന്നപ്പോള്‍ നമ്മുടെ പൂര്‍വികര്‍ വാഴ്ത്താതെ പോയ മഹാന്‍. അദ്ദേഹത്തെ കുറിച്ച് അറിയാന്‍ അദേഹത്തിനെ അംഗീകരിക്കാന്‍ ഒരവസരം അതാണ് ഇ സിനിമ ഇത് കണ്ടു കഴിഞ്ഞാല്‍ തീര്‍ച്ചഴായും നിങ്ങള്‍ മനസ്സു കൊണ്ട് അദേഹത്തെ അംഗീകരിക്കും നമ്മള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം . സിനിമയെ കുറിച്ച് പറയുമ്പോള്‍ മറ്റൊരു ആളെകൂടെ പറയണം റോസ്സി എന്ന “റോസ്സമ P. K. Rosy” . ആദ്യത്തെ മലയാള സിനിമ നായിക യവനികയില്‍ നിന്നും ആരും അറിയാതെ എങ്ങോ കൊഴിഞ്ഞു പോയ പനിനീര്‍ പൂവ് … ജാതിയുടെയും നിറത്തിന്റെയും പേരില്‍ ജീവിതത്തില്‍ നിന്നും ഒളിച്ചോടെണ്ടി വന്ന പെണ്ണ് . കമല്‍ സാറിന്റെ മാസ്റ്റര്‍ പീസുകളില്‍ എക്കാലവും മലയാളിക്ക് ഓര്‍ത്തു വക്കാന്‍ ഒരു ചിത്രം. പ്രിഥ്വിരാജ് എന്ന നടനെ മലയാളത്തിനു തന്നെ വേണം എന്ന് ഇന്നലെ m.മോഹനന്‍ സാര്‍ പറഞ്ഞ പോലെ ഞാനും പറയുന്നു . രാജു അയാള്‍ നാളയുടെ ലാലേട്ടന്‍ അല്ലെങ്കില്‍ മമ്മുക്ക …. 30 വര്‍ഷത്തില്‍ കൂടുതല്‍ നമ്മള്‍ കാണുന്ന നടന്മാര്‍ക്കൊപ്പം നമ്മുക്ക് പറയാവുന്ന മറ്റൊരു പേര് ” പ്രിഥ്വിരാജ് “. സിനിമയില്‍ “മമ`ത” നന്നായിരുന്നു ആരും തന്നെ കുറ്റം പറയാനില്ല പിന്നെ ശ്രീനിയേട്ടന്‍ ഒരു നല്ല റോള്‍ തന്നെയാണ് കിട്ടിയത് “ചെലങ്ങോടന്‍ എന്ന Chelangatt Gopalakrishnan” . ഈ സിനിമ നിങ്ങള്‍ കാണുന്നില്ലെങ്കില്‍ നിങ്ങള്‍ മലയാള സിനിമയെ ഇഷ്ടപെടുന്നില്ല എന്ന് വേണം പറയാന്‍.

12 years ago