രാമനാഥൻ ഒരു 60 വയസ്സിന് മുകളിൽ പ്രായുള്ള ആളാണ്. അദ്ദേഹം വളരെ ക്ഷീണിതനും ദുഃഖിതനും ആയിരുന്നു. എന്നും രാവിലെ തോളിൽ ഒരു സഞ്ചിയുമായി ഭാര്യ പൊതിഞ്ഞു കൊടുക്കുന്ന പൊതിച്ചോറുമായി അദ്ദേഹം വീട്ടിൽ നിന്നും ഇറങ്ങും എന്നിട്ട് ബസ് സ്റ്റോപ്പിൽ പോയി ബസ് കാത്തു നിൽക്കും ആദ്യം വരുന്ന ബസ്സിൽ കയറി അദ്ദേഹം യാത്ര തിരിക്കും. ബസ്സിറങ്ങി നേരെ നടന്നു ചെല്ലുന്നത് ഒരു ജയിലിന് മുന്നിൽ ആണ്. കുറേനേരം അദ്ദേഹം ജയിലിനു മുന്നിൽ ആരെയോ പ്രതീക്ഷിച്ചു കാത്തു നിൽക്കുന്നതു പോലെ ഇരിക്കും. കുറേ കഴിയുമ്പോൾ ജയിൽ ഗേറ്റ് കീപെറുടെ അടുത്ത് പോയി എന്തൊക്കെയോ സംസാരിക്കും എന്നിട്ട് തലയും കുനിച്ച് ഒരു നഷ്ടബോധത്തോടെ തിരിച്ചു വീട്ടിലേക്ക് കയറി പോകും.

വീട്ടിൽ തിരിച്ചെത്തിയാൽ അകത്തേക്ക് കയറുമ്പോൾ തന്നെ ചുമരിൽ തൂക്കി ഇരിക്കുന്ന ഒരാളുടെ ഫോട്ടോയിലേക്ക് നോക്കി അദ്ദേഹം കണ്ണിൽ വെള്ളം നിറച്ചു നോക്കി നിൽക്കും. എന്നിട്ട് അകത്തേക്ക് കയറി പോകും. പിന്നീട് ഭാര്യയുടെ അടുത്ത് ചെന്നിരുന്നു രണ്ടുപേരും എന്തോ നഷ്ടപ്പെട്ട പോലെ ആരും ഇല്ലാത്ത പോലെ ഇരിക്കും.

ഇദ്ദേഹം ജയിലിൽ എത്തിക്കഴിഞ്ഞാൽ പോലീസുകാരനോട് എന്തൊക്കെയോ കരഞ്ഞ് പറഞ്ഞ് കൂടെ ഒരു പൊതി അവർക്ക് കൊടുക്കും. എന്നിട്ട് അകത്തുള്ള ആൾക്ക് കൊടുക്കാൻ പറയും ഭാര്യ കൊടുത്തു വിട്ടതാണെന്ന് കൊടുക്കാതെ ഇരിക്കരുത് എന്നും അപേക്ഷിക്കും.

അങ്ങനെ ഒരു ദിവസം പോലീസ് കാരൻ അദ്ദേഹത്തോട് എന്തോ പറയും. ഇത് കേട്ട രാമനാഥൻ സന്തോഷത്തോടെ വീട്ടിലേക്ക് നടക്കും. കയിഞ്ഞ 7 വർഷമായി രാമനാഥൻ ജയിലിൽ വന്നു പോകുന്നു. ഇന്നാണ് അദ്ദേഹത്തിൻ്റെ മുഖത്ത് സന്തോഷം കണ്ടതെന്ന് പറഞ്ഞു കൊണ്ടിരുന്നു രണ്ടു പോലീസ്കാർ. അങ്ങാടിയിൽ നിന്നും എന്തെല്ലാമോ വാങ്ങി രാമനാഥൻ വീട്ടിലേക്ക് ചെല്ലുന്നു.

രാവിലെ കുളിച്ചൊരുങ്ങി രാമനാഥൻ ഭാര്യയുടെ കൂടെ സഞ്ചിയും തൂക്കി നടന്ന് പോകുന്നു. അവർ നടന്നിരങ്ങിയപ്പോൾ വീടിൻ്റെ മുന്നിലെ ചുവരിൽ ഉള്ള ഫോട്ടോയിൽ ഒരു മാല ചാർത്തിയിരുന്നു. രണ്ടു പേരും ബസ്സിൽ യാത്ര ചെയ്ത് പോകുന്നു. ഒരു നീണ്ട യാത്ര പോകുന്നപോലെ വളരെ സന്തോഷത്തോടെ.

ബസ്സ് ജയിലിനു മുന്നിൽ എത്തിയപ്പോൾ രണ്ടു പേരും ഇറങ്ങുന്നു. നേരെ ജയിലിൻ്റെ ഗേറ്റ് ന് മുൻപിൽ ഉള്ള മര ചുവട്ടിൽ ആരെയോ കാത്തു നിൽക്കുന്നു. കുറച്ച് കയിഞ്ഞു ജയിൻലിൻ്റെ എക്സിറ്റ് ഗേറ്റ് തുറന്നു ഒരാൽ പുറത്തേക്ക് വരുന്നു. ഒരു മുപ്പത്തി രണ്ടു വയസ്സ് ഉള്ള ചെറുപ്പക്കാരൻ.

അയാള് കയ്യിൽ ഉള്ള കവർ കക്ഷത്തിൽ വച്ച് കൊണ്ട് മുണ്ട് മടക്കി കുത്തി നടന്നു വരുന്നു. രാമനാഥ നും ഭാര്യയും നിൽക്കുന്ന മരത്തിൻ്റെ അടുത്ത് എത്തിയപ്പോൾ രാമനാഥൻ അയാളെ പേര് വിളിച്ചു. ഒരു അമാന്തിപ്പോടെ അയാള് ഒന്ന് നിൽക്കുന്നു. അയാളുടെ കണ്ണിൽ സന്തോഷമോ ദേഷ്യമോ സങ്കടമോ എല്ലാം മിന്നി മായുന്ന നേരം ഒരു വെടിയൊച്ച മുയങ്ങി.

രാമനാഥൻ തൻ്റെ തോൾ സഞ്ചിയില് നിന്നും ഒരു നാടൻ തോക്ക് എടുത്ത് ജയിലിൽ നിന്നും പുറത്ത് വന്ന അയാളെ വെടി വച്ചു കൊന്നു. ഉടനെ അടുത്ത രണ്ടു വെടിയൊച്ച കൂടി മുഴങ്ങി അപ്പോയേക്കും പോലീസ് ഓടി ക്കൂടി ചുറ്റും പൊതിഞ്ഞു. ആ ചെറുപ്പക്കാരൻ മരിച്ചു വീണു കിടക്കുന്ന കൂടെ രാമനാഥനും ഭാര്യയും.

രാമനാഥൻ്റെയും ഭാര്യയുടെയും ഒരേ ഒരു മകനേ കുത്തി കൊന്നു ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ് ആ ചെറുപ്പക്കാരൻ എന്ന് പോലീസ് കാർ പറഞ്ഞു കൊണ്ടിരിക്കുന്നു.

This content is copyright protected and developing for a feature film