ശാന്തം സുന്ദരമായ കഥകള്‍ തേടി കോഴിക്കോടിന്റെ നഗര ഭംഗികള്‍ ആസ്വദിച്ചു ഞാന്‍ നടന്നു. എങ്ങും തിരക്കുള്ള റോഡുകള്‍; റോഡിലൂടെ ഓടുന്ന ഓട്ടോകളെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടപെട്ടത്. ഒരേ നിറം സ്വഭാവം ഉള്ള ഒരു ജന്തു റോഡിലൂടെ പോകുകയാണ് എന്ന് എനിക്ക് തോന്നി. എന്നാല്‍ പിന്നെ ഇന്നത്തെ യാത്ര മുഴുവന്‍ ഇതിലാക്കാമെന്ന് ഞാനും കരുതി.
കുറച്ചു ചെറുകഥകള്‍ എഴുതി അവയെല്ലാം കൊച്ചു സിനിമ ആക്കണമെന്ന ചിന്തയുമായാണ് ഞാന്‍ ഒരു കഥാകാരന്റെ വേഷം ഇട്ടു ഇറങ്ങിയത്. ഒരു നല്ല എഴുത്തുകാരന് വേണ്ട ഒരു സവിശേഷതകളും എന്നില്‍ ഇല്ലായിരുന്നു; വീക്ഷണം എന്നൊയിച്ച്. ഒരു സിനിമക്കാരന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് വീക്ഷണം ആണ് ഒരു കലാകാരന് വേണ്ടത്, ചുറ്റുമുള്ള വസ്തുക്കളെ ആളുകളെ വീക്ഷിച്ചു പഠിക്കണം എന്നൊക്കെ. അതുമാത്രം എന്നില്‍ എന്നോ ഉണ്ടായിരുന്നു.
നല്ല എഴുത്തുകാരന്‍ എന്നതില്‍ പല ആളുകളിലും പലതരത്തിലാണ്. ഒരുപാട് വായന ശീലമുള്ള ആളുകള്‍, ജന്മനാ എഴുതുവാന്‍ കഴിവുള്ളവര്‍ ( ജന്മസിദ്ധമായ കഴിവ്). സ്വന്തം ജീവിതത്തില്‍ നിന്ന്‍ കണ്ടു പഠിച്ചവര്‍, മറ്റുള്ളവരുമായുള്ള സംസര്‍ഗ്ഗത്തിലുടെ എഴുത്തുകാരനായവര്‍. അങ്ങനെ പലരും പലതും പറയാറുണ്ട്. പക്ഷെ എന്റെ ഉള്ളിലെ എഴുത്തുകാരന്‍ എങ്ങനെ ഉണ്ടായെന്നു ഇന്നും എനിക്ക് അറിയില്ല. ജീവിത അനുഭവവും വീക്ഷണവും സ്വല്‍പ്പം അറിവും വേണമെന്ന് എന്ന് മാത്രമാണ് ഞാന്‍ മനസ്സിലാക്കിയ കാര്യം .
നല്ല വായന ശീലമുള്ള ആള്‍ക്കേ നല്ല എഴുത്തു ഭാഷ അറിയൂ! എന്നാല്‍ ഇതിനോട് എനിക്ക് പറയാനുള്ളത്; ഒരു നല്ല പുസ്തകം, കഥ, നോവല്‍ ഇതിനെല്ലാം ഏറ്റവും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഹൃദയത്തോട് അടുപ്പിക്കാന്‍ എഴുത്തു ഭാഷയെക്കാള്‍ സംസാര ഭാഷക്കു പറ്റുമെന്നുള്ളതാണ്. അതാണ് ബഷീര്‍ കൃതികളില്‍ നാം കണ്ടത്. ( ഒരുപാടു പുസ്തകങ്ങള്‍ വായിക്കാത്തത് കൊണ്ട് മറ്റുള്ളവരുടെ അറിയില്ല),.
തുടരും….