അതിരാവിലെ കോഴി കൂവുന്ന ശബ്ദം കേട്ട് ഉണ്ണിക്കുട്ടൻ എഴുന്നേറ്റു നേരെ അടുക്കളയിലേക്ക് നടന്നു. അമ്മ അടുക്കളയിൽ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കായിരുന്നു. അമ്മയുടെ പുറകിലൂടെ ചെന്ന് കാലിൽ കെട്ടി പിടിച്ചു കൊണ്ട് അമ്മേ എന്ന് വിളിച്ചു ഉണ്ണികുട്ടൻ. ഒരു ചെറു പുഞ്ചിരിയോടെ അവൻ്റെ മുഖത്തേക്ക് കുനിഞ്ഞു നോക്കി അവൻ്റെ അമ്മ. എന്തിനാണ് ഇത്ര നേരത്തെ എഴുന്നേ റ്റത് എന്ന് ചോദിച്ചു കൊണ്ട് അമ്മ അവനെ എടുത്തു ഒക്കത്ത് വച്ച്. എന്നിട്ട് ഭക്ഷണം പാകം ചെയ്ത് കൊണ്ട് ഇരുന്നു.

ഇന്ന് കുളിച്ചു സുന്ദരനായി സ്കൂളിൽ പോകണം ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസം ആണ്. കുട്ടികളുടെ കൂടെ നല്ലവണ്ണം കളിക്കണം വികൃതി ഒന്നും ഉണ്ടാക്കരുത് എന്ന് അമ്മ പറഞ്ഞത് കേട്ട് എല്ലാത്തിനും മൂളി ഉണ്ണികുട്ടൻ. അമ്മ കൊടുത്ത ചായയും കുടിച്ചു കുളിയും ഒക്കെ കഴിഞ്ഞു പുതിയ ഉടുപ്പും ബാഗ് ഒക്കെ ആയി ഉണ്ണികുട്ടൻ.

തൻ്റെ ചന്തം കണ്ണാടിയിൽ നോക്കി അമ്മയോട് ചിരിച്ചു കൊണ്ട് ഉമ്മ കൊടുത്തു ഉണ്ണികുട്ടൻ സ്കൂളിലേക്ക് പോകാൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ പുറത്ത് നിന്നും ആരോ ഉണ്ണികുട്ടാ എന്ന് വിളിക്കുന്നത് കേട്ടു. ആ വിളിയുടെ ശബ്ദം ഉച്ചത്തിലായി അത് ഉണ്ണികുട്ടൻ്റെ ചെവിയിൽ ഉറച്ചു കേട്ടു.

ഒരു ഞെട്ടലോടെ ഉണ്ണികുട്ടൻ ഞെട്ടിയുണർന്നു. കണ്ണ് തുറന്നു നോക്കുമ്പോൾ ഹോസ്റ്റൽ വാർഡൻ. എഴുന്നേല്‌ക്കു ഉണ്ണി ഇന്ന് സ്കൂൾ തുടങ്ങല്ലെ വേഗം ചെന്ന് കുളിച്ചു വാ എന്ന് പറഞ്ഞു കൊണ്ട് വാർഡൻ അടുത്ത ബെഡിലുള്ള കുട്ടിയുടെ അടുത്തേക്ക് നടന്നു.

ഒരു വർഷം മുമ്പ് ഒരു പ്രളയകാലത്ത് ഉണ്ടായ ഉരുപൊട്ടലിൽ ഉണ്ണികുട്ടൻ്റേ അച്ഛനും അമ്മയും അനിഴത്തിയും എല്ലാം ഈ ലോകത്തോട് വിട പറഞ്ഞു പോയിരുന്നു. ഉണ്ണിയെ തനിച്ചാക്കി ആ കുടുംബം പോയപ്പോൾ അവൻ ഈ അനാഥ മന്ദിരത്തിൽ എത്തിയത്.

എല്ലാം ഒരു സ്വപ്നമായിരുന്നു എന്ന ഒരു കുഞ്ഞു കുട്ടിയുടെ തിരിച്ചറിവോടെ അവൻ കുളിക്കാനായി ഷവർ തുറന്നു. മുകളിൽ നിന്നും ഇറ്റ് വീണിരുന്ന വെള്ളത്തുള്ളികൾക്ക് അവൻ്റെ കണ്ണ് നീർ മാഴ്‌ക്കാൻ ഉള്ള ശക്തിയില്ലായിരുന്നു.