തലശ്ശേരിയിൽ ഒരു അരയൻ
പോയി വല വീശാൻ
വീശി വരുമ്പോൾ വന്നതാ
അരിശം പൂണ്ടൊരു പഞ്ച
കൊലയാളികൾ ചറ പറ
വെട്ടി ചോര ചിതറിയൊലി-
ചൊഴുകിയ ചോരയിൽ ഒരു കാലും
നീന്തി പോയി.

കൂട്ടം കൂടി ഉത്സവ മേളം
കണ്ട് മടങ്ങും നേരം
ചറ പറ കാഹളമായി
അടിപിടി ആയി
ചോര പൊടിഞ്ഞു പകയൊന്ന്
മൂത്ത് ചേരി തിരിഞ്ഞ് നാട്ടാരു
കണ്ടം തുണ്ടം വെട്ടി-
യരിയണം അരയനെ
കൂട്ടം കൂടി ചിന്തിച്ചു

വെട്ടിയൊഴുകിയ ചോരയിൽ
നിന്നും ചെങ്കൊടി പൊങ്ങി
കാരണഭൂതൻ ഓരിയിട്ടു
ചത്തത് അരയൻ എങ്കിൽ
കൊന്നത് ഗോ – പാലൻ അത്രേ.