അവൾ

DSC_4144_1

അയാൾ അന്നും വന്നിരുന്നു ആ മരച്ചുവട്ടിൽ
അവളെ  കാണാൻ ; മരച്ചില്ലയിൽ നിന്നും
വാടിയ ഇലകൾ  കൊഴിഞ്ഞു വീണപ്പോഴും;
പൂക്കൾ  വാടി വീണിട്ടും അവൾ മാത്രം
വന്നില്ല ആ മരച്ചുവട്ടിൽ.

മേലെ നീലാകാശത്തിൽ കിളികൾ
പാറി പറക്കവേ ഒരു തൂവൽ
അവന്റെ  നെഞ്ചിൽ വീഴവേ
അവളുടെ മുടിയിഴയിൽ തഴുകിയ
വിരലിനാൽ ആ തൂവലിൽ മൃദുവായ്
തൊടവെ…

പ്രഭാതം

പ്രഭാതങ്ങള്‍ കടന്നു പോയ വഴിയിലൂടെ കിരണങ്ങള്‍ തെളിഞ്ഞു പോയ വീഥിഴിലൂടെ ഇനിയും ഒരുപാടു ദൂരം

കാവ്യസങ്കൽപ്പം

ശാന്തം സുന്ദരമീ കാവ്യങ്ങളിൽ
കാവ്യമായതൊന്നു ഞാൻ
തേടി നടന്ന കാതങ്ങൾ
ആയിരമായിരം കഴിഞ്ഞിരുന്നു;
ഞാൻ കണ്ട കാവ്യങ്ങൾ കടലോളം
ആർദ്ദ്രമാണെന്നറിഞ്ഞില്ല പോലും
ഈ ആഴിയുടെ അപാരനീലിമകളിൽ

തൂലിക

കഥകൾ എഴുതി പതിഞ്ഞ
താളുകളേക്കാൾ
കഥകൾക്കൊപ്പം ചലിച്ച
തൂലികക്കറിയാം കഥകൾ
തേടി ഞാൻ സഞ്ചരിച്ച
വഴികൾ !….

അയാള്‍ വരികയാണ്‌ !

അയാള്‍ വരികയാണ്‌ എവിടെ നിന്നെന്നറിയില്ല
എവിടെക്കെന്നറിയില്ല
ഇനിയും പോകുവാന്‍ ഒരുപാടു ദൂരം
ഇനിയും പോയത് അല്‍പദൂരം
അയാള്‍ വരികയാണ്‌
കണ്ടു നടന്നതു ദു:ഖമോ അതോ
ജീവിതത്തിന്‍ കഴിപ്പോ..?
പൊട്ടിക്കരഞ്ഞു അയാള്‍ ഒട്ടും
കണ്ണുനീര്‍ തുള്ളിയും വറ്റാതെ…
ഈ ദു:ഖക്കടലിനക്കരെ നിന്ന്‍ ജന്മം
കൊടുത്ത മാതാപിതാക്കളും
കൂടെ വളര്‍ന്ന സഹോദരങ്ങളും
വേറിട്ടു നിന്നൊരു ജീവിതത്തില്‍
ആഘാതമേറ്റൊരു തളര്‍ന്ന മനസ്സുമായി
അയാള്‍ വരികയാണ്‌
ഇനിയും മരിക്കാത്ത ജീര്‍ണിച്ച
മനസ്സും ശരീരവും മൃത്യുവില്‍ അലിയുവാന്‍

കാലത്തിന്റെ നീചപരിവര്‍ത്തനങ്ങളില്‍
കാലം കൊഴുപ്പിച്ച ജീവിതചര്യകളില്‍
മുങ്ങിമരിച്ചൊരു ശുദ്ധമനസ്സുമായ്
ആളിക്കത്തി കരിഞ്ഞൊരു ഭീകര
സത്വമാണെന്നതും തിരിച്ചറിഞ്ഞില്ല

തന്‍ മനസ്സിന്‍റെ വേദന അടക്കിപ്പിടിച്ചു
നടന്നു തളര്‍ന്നൊരു യൌവനം
പാതിയില്‍ നിന്നു അയാള്‍ വരികയാണ്‌
എവിടെ നിന്നെന്നറിയില്ല ഇനിയും
എവിടെക്കെന്നറിയില്ല.

തിര

കടലിന്റെ ആഴങ്ങളിലെ പരൽമീനുകൽ പോൽ കരയിൽ അടിഞ്ഞൊരു ചെരു തുണ്ടുകളിൽ പതിയും മൃതു കണങ്ങൽ #thira കോണോത്തിലെ തിരയും വെള്ളവും

വേദന

സ്നേഹം മനസ്സിന്റെ താഴ്വരയില്‍ ഒരു കടലായ്‌ ആഞ്ഞടിക്കുമ്പോള്‍ അതിന്റെ കരയില്‍ ദുഖമെന്ന വേദന; അതില്‍ അലിഞ്ഞു ഇല്ലാതെ ആകുമ്പോള്‍ നാം എന്നും കണ്മറഞ്ഞു പോകുന്ന ദിവസങ്ങളില്‍ എപ്പോയോ ഒരിക്കല്‍ ഇതെല്ലം ഓര്തിട്ടുണ്ടാകാം അല്ലെ. എന്നിട്ടും നമ്മള്‍ എന്നും ഇങ്ങനെ ഓരോന്ന് ചിന്തിച്ചു പോകുന്നു . നിസ്സഹാമായ വേദനയുടെ സ്നേഹത്തിന്റെ ഓരോ ഓര്‍മ്മകള്‍ …………

DOT

A small dot can stop a big sentence but few more dots create continuity ………….

keep work on don’t stop anywhere in the in life ….