കുറ്റവാളി

നിയമത്തെ പേടിയില്ല എന്നതാണ് സമൂഹത്തിലെ ആളുകളെ കൂടുതൽ കുറ്റവാളിയാക്കുന്നത്.

സഹജീവികളോടുള്ള ബഹുമാനത്തേക്കാൾ വേണ്ടത് സമൂഹത്തോടുള്ള പേടിയാണ് കുറ്റവാളികൾക്ക് വേണ്ടത്.

പ്രണയ ദിനം

പ്രണയം പ്രണയിക്കുന്തോരും അടുക്കുന്ന മഹാസാഗരം കണ്ണുകള്‍ കഥ പറയുന്ന ദിവ്യാനുഭൂതി . മനുഷ്യന് മാത്രം കിട്ടിയ വരദാനം

ഭീതി

ഭീതിയുടെ നിഴൽപ്പാടുകൾ എന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. പൂർണ്ണമായും എന്നെ നശിപ്പിക്കാൻ പോന്ന എന്തോ ഒന്ന് എന്നിലേക്ക് വരുന്നു . മരണത്തെ എനിക്കു തെല്ലും ഭയമില്ല! അത് എന്തായാലും എന്നിൽ വന്നു ചേരണമേ. എന്റെ പ്രിയപ്പെട്ടവർക്കാകരുതെ!

പൊയ്മുഖം

പോയ് മറഞ്ഞ പൊയ്മുഖങ്ങൾ കാണെ കാണെ എൻകൺകൾ ആകെയാ ഇരുട്ടിൽ!

#LightsOfLyrics

എഴുതിയ വരികളിൽ
ഓരോ വരികൾ
ഒരു തിരിനാളത്തിൻ
നിറമേകുന്നു!..

കഥ

കഥകളിൽ ഒരു കഥ പറയും
പല പല കഥകൾ പറയും
ഒരു ചെറുകഥ പറയും
ഇനിയും ഒരു തീരാ-
ചെറുകഥ പറയും
എന്നും എന്നിൽ മായും
കഥകൾ ഞാൻ പറയും.!

ഭാഷ

​ഭാഷതൻ ഭാഷ്യം ഭോഷമാകുമ്പോൾ !

നൊമ്പരം

​വേദനകളുടെ കൊട്ടാരത്തില്‍ അനുഭവങ്ങളുടെ തീരത്ത് ഒരു സുന്ദര സ്വപ്നമായി നീ വന്നു . അന്ന് ഞാന്‍ ഓര്‍ത്തില്ല നീയും ഇങ്ങനെ ആണെന്ന്  എന്നാലും നിന്നെ ഞാന്‍ ഇഷ്ടപെട്ടിരുന്നു എപ്പോയോ എന്തിനോ വേണ്ടി. ഇന്ന് നീ ആര്‍ക്കോ വേണ്ടി എന്നെ വിട്ടുപോയി പക്ഷെ ഓര്‍മകളുടെ താഴ്‌വരയില്‍ എന്നും നീ ഒരു പുഷ്പമായി വിടര്‍ന്നിരിക്കും അതെന്റെ കണ്ണീരാല്‍ ഞാന്‍ നനച്ചു വാടാതെ സൂക്ഷിക്കും

ഒരു ഭയങ്കര കാമുകൻ

നിരുപദ്രവമായ നുണകളുമായി സഞ്ചരിക്കുന്ന നാടോടികളാണ് എഴുത്തുകാർ. അവർക്ക് ഭാഷ നുണ പറയാനുള്ളതാണ്. അതിനാൽ എഴുത്തുകാരന്റെ ജീവിതത്തെ പിന്തുടരാതിരിക്കുക .

©Unni.R

ഒന്നു ഉറക്കെ പറഞ്ഞിരുന്നെൽ കേൾക്കാമായിരുന്ന നോവാണെന്റെയുള്ളിൽ !