കടന്നു പോയകാലം

ഇന്ന് കടന്നു പോകും നാളെ നേരവും വെളുക്കും
എന്നാൽ ഇന്നുണ്ടായതൊന്നും നാളെയില്ല എന്ന സത്യം;
അത് നാം അറിയുമ്പോൾ നൽകാതെ പോയ നല്ല നിമിഷങ്ങളെ കുറിച്ച് വേവലാതിപ്പെടാതിരിക്കട്ടെ !

പുഞ്ചിരി

ഒരു പുഞ്ചിരി അതു ചിലപ്പോൾ ഹൃദയത്തിൽ നിന്നും ഉള്ളതാവണമെന്നില്ല ! …

അവൾ

അവള്‍ വിരഹിതയാഴി കാണപെട്ടു … അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ നിറഞ്ഞു ഒഴുകി.. എന്തെല്ലാമോ പറയണം എന്നവള്‍ക്കുണ്ടായിരുന്നു പറയാന്‍ വാക്കുകള്‍ കിട്ടാതെ അവള്‍ എല്ലാം മസ്സിലോതുക്കി.അവളുടെ കണ്ണുനീര്‍ അതെന്നെ വല്ലാതെ അലട്ടി എങ്ങനെ ഞാന്‍ ആശ്വസിപ്പിക്കും അവളെ?

നിഴൽ

നിഴൽ പോലും നിറങ്ങളാൽ നിറഞ്ഞിരുന്നു.

കുറ്റവാളി

നിയമത്തെ പേടിയില്ല എന്നതാണ് സമൂഹത്തിലെ ആളുകളെ കൂടുതൽ കുറ്റവാളിയാക്കുന്നത്.

സഹജീവികളോടുള്ള ബഹുമാനത്തേക്കാൾ വേണ്ടത് സമൂഹത്തോടുള്ള പേടിയാണ് കുറ്റവാളികൾക്ക് വേണ്ടത്.

പ്രണയ ദിനം

പ്രണയം പ്രണയിക്കുന്തോരും അടുക്കുന്ന മഹാസാഗരം കണ്ണുകള്‍ കഥ പറയുന്ന ദിവ്യാനുഭൂതി . മനുഷ്യന് മാത്രം കിട്ടിയ വരദാനം

ഭീതി

ഭീതിയുടെ നിഴൽപ്പാടുകൾ എന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. പൂർണ്ണമായും എന്നെ നശിപ്പിക്കാൻ പോന്ന എന്തോ ഒന്ന് എന്നിലേക്ക് വരുന്നു . മരണത്തെ എനിക്കു തെല്ലും ഭയമില്ല! അത് എന്തായാലും എന്നിൽ വന്നു ചേരണമേ. എന്റെ പ്രിയപ്പെട്ടവർക്കാകരുതെ!

പൊയ്മുഖം

പോയ് മറഞ്ഞ പൊയ്മുഖങ്ങൾ കാണെ കാണെ എൻകൺകൾ ആകെയാ ഇരുട്ടിൽ!

#LightsOfLyrics

എഴുതിയ വരികളിൽ
ഓരോ വരികൾ
ഒരു തിരിനാളത്തിൻ
നിറമേകുന്നു!..