• Category Archives: അനുഭവം

ഓര്‍മകളില്‍ എന്നും….

ഓര്‍മകളില്‍ എന്നും നീ ഒരു പൂവായി സ്വപ്നങ്ങളില്‍  എന്നും നീ ഒരു ഓര്‍മയായിരുന്നു. കണ്ണുകളില്‍ നിന്നെ കാണാന്‍ എനിക്ക് കഴിഞ്ഞില്ല കാതുകളില്‍ നിന്റെ സ്വരം കേള്കാനും കഴിഞ്ഞില്ല എന്നാലും എന്റെ ഉള്ളിന്റെ ഉള്ളില്‍  നീ എന്നും ഉണ്ടായിരുന്നു .എപ്പോയോ നിന്റെ സാമീപ്യം ഞാന്‍ കൊതിച്ചിരുന്നു അപ്പോയെല്ലാം നീ എന്റെ അരികില്‍ ഉണ്ടായിരുന്നു പക്ഷെ എന്ന് നിന്റെ ഒര്മാകല്ലാതെ മറ്റൊന്നും എനിക്ക് സ്വന്തമായിട്ടില്ല . എങ്ങനെ ഇതെല്ലം എനീകു നസ്ടമായി എല്ലാം കാലത്തിന്റെ ഓരോ തമാശകളോ അതോ പ്രകിതിയുടെ കളിയോ ആവോ എന്തായാലും എന്ന് നീ എന്റെ അകതാരില്‍ മാത്രം ….!!!! 

സരോവരം… തീണ്ടാരി !

2ന്നലെ ഞാന്‍എഴുന്നേറ്റത് ഒരു പാട് നല്ല പ്രതീക്ഷകളോടെ ആയിരുന്നു . 9 മണിക്കാണ് അത് സംഭവിച്ചത് . ഉടനെ പ്രഭാത കര്‍മ്മങ്ങള്‍ കഴിഞ്ഞു മുറിയില്‍ നിന്നും പുറത്തേക്കു ഇറങ്ങാന്‍ തുടങ്ങിയതും അതാ മുന്നില്‍ ചൂലു മായ് ക്ലീന്‍ ചെയുന്ന ചേച്ചി ആകെ സ്തബ്ധനായ എന്നെ കണ്ട് ചേച്ചി ആകെ ഒരു വെപ്രാളത്തോടെ ചൂല് വലിച്ചെറിഞ്ഞു . അപ്പോള്‍ തന്നെ എന്റെ പകുതി ഫ്യൂസ് പോയി ഇനി എന്തു സംഭവിക്കുമെന്നുള്ള ചിന്തകളുമയ് ഞാന്‍ നടന്നു . രാവിലെ ഒന്നും കഴിച്ചില്ല എന്ന ബോധം മനസ്സില്‍ വന്നപ്പോള്‍ അടുത്തുള്ള ഒരു ചായ കടയില്‍ കയറി . അവിടെ നിന്നു നല്ല ഉപ്പുമാവും പഴവും തട്ടി . പിന്നെ വന്ന ബസ്സില്‍ കയറി മാനാഞ്ചിറക്ക് ടിക്കറ്റ് എടുത്തു . പെട്ടന്ന് ബസ്സ് നിന്ന് നോക്കുമ്പോള്‍ ട്രാഫിക് പോലീസ് ബസ്സ് പിടിച്ചു. ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു ഇന്നത്തെ കാര്യം പോക്കാണെന്ന് . അവിടെ നിന്നും രക്ഷപെട്ടു ഒരു സര്‍ക്കാര്‍ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കാനായ് കയറി . ആളില്ല എന്ന മറുപടി കേട്ടിറങ്ങിയ ഞാന്‍ പിന്നെ ഒന്നും നോക്കിയില്ല അടുത്ത ബസ്സിനു നേരെ വിട്ടു സിനിമ കാണാന്‍ . അവിടെയെത്തിയപ്പോഴേക്കും സിനിമ തുടങ്ങിയിട്ട് 15 മിനുട്ടായെന്നു പറഞ്ഞു . ആദ്യമായ് സിനിമ തുടക്കം കാണാതെ കയറി അകതെതിയ ഞാന്‍ കണ്ണു കാണാതെ തട്ടി തടഞ്ഞു കുറെ പുളിച്ച തെറിയും കേട്ട് . ഒടുവില്‍ സിനിമ കഴിയെറങ്ങിയ ഞാന്‍ കുറച്ചു സന്തോഷിച്ചു ” റോമന്‍സ് ” കൊളളാം നല്ല പടം . ! അങ്ങനെ ഞാന്‍ ഒരു ഫ്രണ്ട് നെ വിളിച്ചു അയാളുടെ ബൈക്ക് എടുത്തു നേരെ വിട്ടു “സരോവരം ബയോ പാര്‍ക്ക്”. ഇന്നു വരെ അതിന്റെ അകവും അകത്തെ കാര്യങ്ങളും കണ്ടിട്ടില്ല കണ്ടപ്പോള്‍ ഞെട്ടി പോയി . ഒരു പാടു നല്ല ചെടികളും മരങ്ങളും കുളിര്‍കാറ്റും പ്രതീഷിച്ചു പോയ ഞാന്‍ കണ്ടത് കുറെ കമിതാക്കളും കല്യാണം ഉറപ്പിച്ചവരും കഴിഞ്ഞവരും എല്ലാം ഉണ്ട് എല്ലാവരും അവരുടെ കാമ കേളികള്‍ നടത്താന്‍ മറ്റൊരിടം ഇല്ല എന്ന മട്ടില്‍ ആരെയും കൂസാതെ കാര്യങ്ങള്‍ നടത്തുന്നു . കുറച്ചു കയിഞ്ഞു വന്ന എന്റെ സുഹുര്‍ത്ത് ഇതിനെ ഇങ്ങനെ അഭിസംബോധന ചെയ്തു “അനാശാസ്യകേന്ദ്രം ” . അങ്ങനെ ഞാന്‍ കുറച്ചു പ്രകൃതിയുടെ സൗന്ദര്യം പകര്‍ത്തി എന്റെ ക്യാമറയില്‍ . ഇതിനിടെ എന്റെ മുന്‍പില്‍ കൂടി നാലു പെണ്‍കുട്ടികള്‍ കടന്നു പോയിരുന്നു . എന്തോ അതില്‍ ഒരു കുട്ടി എന്റെ മനസ്സില്‍ സ്റ്റക്ക് ചെയ്തിരുന്നു. ഞാന്‍ ഫോട്ടോ എടുത്തു അങ്ങനെ നടന്നു വന്നു അവരുടെ മുന്‍പില്‍ എത്തി അപ്പോള്‍ ആ കുട്ടി ചോദിച്ചു ഒരു ഫോട്ടോ എടുത്തു കൊടുക്കാവോ അവരുടെ എന്ന് . ഞാന്‍ എടുത്തു കൊടുത്തു മനസ്സില്‍ ഒരു പുഞ്ചിരിയുമായ് ഞാന്‍ നടന്നു . കുറെ കഴിഞ്ഞപ്പോള്‍ അവര്‍ പോകാന്‍ തുടങ്ങി എന്റെ ഹൃദയം തുടിക്കുന്നത് എനിക്ക് ശരിക്കും അറിയമാഴിരുന്നു അപ്പോള്‍ എന്റെ സുഹുര്‍ത്ത് അവിടെ എത്തി . നടന്നു നീങ്ങിയ അവള്‍ ഇടം കണ്ണിട്ടു നോക്കിയാ പോലെ എനിക്ക് ഫീല്‍ ചെയ്തു . ഞാന്‍ സൂക്ഷിച്ചു നോക്കി അതെ അവള്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു . എന്ത് ചെയന്നമെന്നറിയാതെ ഞാന്‍ ആകെ വിഷമിച്ചു . പിന്നെ എന്തു വന്നാലും കുഴപ്പമില്ല എന്ന മട്ടില്‍ തിരിഞ്ഞു നടന്നു നടകലുന്ന എന്നെ അവള്‍ നോക്കുന്നുണ്ടെന്നു സുഹുര്‍ത്ത് പറഞ്ഞപ്പോള്‍ മനസ്സു പറഞ്ഞു എടാ നമ്പര്‍ കൊടുക്കയിരുന്നില്ലേ എന്ന് ഇനിയും കണ്ടു മുട്ടുമാഴിയിരിക്കും ആ രണ്ടു കണ്ണുകള്‍ .. എന്ന പ്രതീക്ഷയോടെ ഞാനും സുഹുര്തും :കണ്ണു രണ്ടു കണ്ട് …” പാട്ടും പാടി നേരെ അടുത്ത ബീച്ചിലേക്ക് വിട്ടു ….

ആദ്യ കഥ

എപ്പോൾ എഴുതി തുടങ്ങി എന്ന് യാതൊരു ഓര്മയും ഇല്ല വളരെ ചെറുപ്പത്തിൽ എന്ന് പറഞ്ഞാൽ 3 ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു കൊച്ചു കഥ എഴുതി . ബാലരമയിലെ കഥകളുമായി  സാമ്യമുള്ള ഒരു കഥ ഒരു മുഴലിന്റെയും   കുറു ക്കന്റെയും  കഥ . അത് ഏതോ മൽത്സരതിനു വേണ്ടി എഴുതിയതാണ് എന്ന് ഓര്മ്മ .
ഇനി ആദ്യകഥയില്ക്ക് വരാം ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യകഥ എന്ന് ഞാൻ പറയുന്ന ഫിക്ഷൻ  കഥ എഴുതുന്നത്‌ .  അന്ന് ഞാൻ ഒരു നൂറു പേജിന്റെ വരയിട്ട ബുക്ക് വാങ്ങി അത് ഒരു നോവൽ ബുക്കിന്റെ രീതിയിൽ വെട്ടിയെടുത്ത് അതിലാണ് എഴുതിയത് . പെൻസിൽ നിന്നും പെന്നിലേക്ക്‌ വന്ന സമയം . വളരെ മോശം കൈയ്യക്ഷരം ആയിരുന്നു എന്റേത് . എന്നാലും എനിക്ക് വായിക്കാൻ കഴിയുമായിരുന്നു . കഥക്ക് ഞാൻ പേരും ഇട്ടു ജീവിതത്തിന്റെ നിഴല്പാടുകൾ .  പിന്നീട് ആണ് അങ്ങനെ ഒരു കഥ പേരിൽ ബഷീര്ക്കയോ മറ്റോ എഴുതിയിട്ടുണ്ടെന്നു
.                                                                                                                കഥ ഒരു അവധിക്കാലത്ത്  ആയിരുന്നു എഴുതിയത് . എങ്ങനെയാണ് എഴുതണം എന്നാ ആഗ്രഹം വന്നത് എന്ന് ഓർമിക്കുന്നില്ല . ഈ കഥയെ കുറിച്ച് പറഞ്ഞാൽ ഒരു ആറാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി എയുതെണ്ട കഥ അല്ലായിരുന്നു അത്. അത്രമാത്രം ജീവിതത്തെ പറ്റി ചിന്തിക്കാനും എഴുതാനും ഒരു വളർച്ച ആകേണ്ട സമയം അല്ലായിരുന്നു .  ഇപ്പോയത്തെ കുട്ടികൾ ആണെങ്കിൽ പറയാം അവർക്ക് സമൂഹവുമായ് നല്ല അടുപ്പമുണ്ട് .ടി വി , ഇന്റർനെറ്റ്‌  ഇതെല്ലാം  അവർക്ക് വളരെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നു. പക്ഷെ ഞാൻ ഈ കഥയെഴുതുമ്പോൾ  ഇതൊന്നു ഇന്നത്തെപോലെ അല്ലായിരുന്നു . ഞാനൊക്കെ ടി വി യിൽ  ആകെ ഒരു ദൂരദർശൻ ചാനൽ മാത്രം കണ്ടവരില്‍ പെടും . കമ്പ്യൂട്ടർ സ്കൂളിൽ ഗെയിം കളിയ്ക്കാൻ ഉപയോഗിച്ചിട്ടുണ്ട്  അത്രമാത്രം .
കഥയെ കുറിച്ച് പറയാം ഇനി സാധാരണ പഴയ സിനിമയിൽ കാണുന്ന തരം  കഥ തന്നെ. ഒരു ഓപ്പോളിന്റെയും ഉണ്ണിയുടെയും കഥ . ഓപ്പോൾ എന്ന് പറഞ്ഞാൽ തന്നെ നമ്മുക്കറിയാം  . നമ്മുടെ മനസ്സിലേക്ക് വരുന്ന ഒരുപാടു മുഖങ്ങള ഉണ്ട് സിനിമയിൽ കാണുന്ന അത്തരത്തിലുള്ള ഒരു ഒരു മുഖമായിരുന്നു എന്റെ മനസ്സിലും . സുന്ദരി , ഒരുപാടു മുടിയും തുളസി കതിർ ഒക്കെ ആണ് . ഒരു നായര് വീട്ടിലെ കുട്ടി. ഉണ്ണി എന്ന് പറയുന്ന പയ്യന് അടുത്ത വീടിലെ കുട്ടിയാണ് ഉണ്ണി പത്താം ക്ലാസ്സിൽ പഠിക്കുന്നു . ഉണ്ണി അധിക സമയവും  ഓപ്പോളിന്റെ  അടുത്താണ് . അവിടെ കളിച്ചു നടക്കണ മറ്റു കുട്ടികളും എല്ലാം കഥാപാത്രങ്ങൾ ആണ്. ഇനി ഓപ്പോളിനു ഒരു കാമുകനും ഉണ്ട്. അയാൾ മദ്രാസ്സിലാണ്  ജോലി ചെയുന്നത് . ഇടക്കൊക്കെ കത്തെഴുതും അത് ഉണ്ണിയുടെ അഡ്രസ്‌ ആണ് വരുന്നത് ഉണ്ണി അത് ഓപ്പോളിനു കൊടുക്കും . അങ്ങെനെ  ഒപ്പോളിന്റെ അച്ഛൻ ഓപ്പോളിനു കല്യാണം ഉറപ്പിക്കാൻ തീരുമാനിച്ചു .
ഓപ്പോൾ ഒരു കത്തെഴുതി ഉണ്ണിയുടെ കയ്യിൽ കൊടുത്തു വിട്ടു . ഉണ്ണി അത് പോസ്റ്റ്‌ ചെയ്യുകയും  ചെയ്തു .പക്ഷെ അയാള്‍ വന്നില്ല . അയാള്‍ ചതിച്ചതാണ് എന്ന് വരെ ഓപ്പോളിനു തോന്നി . ഒരുപാടു എതിര്‍ത്തിട്ടും അച്ഛന്‍ കല്യാണം ഉറപ്പിച്ചു അങ്ങനെ ഇരിക്കുമ്പോള്‍ വടക്കേലെസുഹറ താത്തയുടെ മോള്‍ വന്നു ഉണ്ണിയോട് പറഞ്ഞു . അയാള്‍ വരുന്നെന്ന്‍ ഫോണ്‍ ചെയ്തെന്നു. കല്യാണത്തിന് മൂന്നു നാള്‍ കൂടിയേ ഉള്ളു . കല്യാണത്തിന്റെ തലേ ദിവസം ഓപ്പോള്‍ ഉണ്ണിയുടെ കൂടെ അമ്പലത്തില്‍ പോകാനാണെന്ന് പറഞ്ഞു ഇറങ്ങി . എന്തോ പന്തികേട്‌ തോന്നിയ നായര് കൂടെ വിട്ടു അവരറിയാതെ. അമ്പലത്തിന്റെ അടുത്ത് എത്തിയപ്പോള്‍ ഉണ്ണി നായരെ കണ്ടു . അവര്‍ ഓടി ഒരു മരത്തിന്‍റെ മറവില്‍ ഒളിച്ചു . അങ്ങനെ നേരം ഇരുട്ടി തുടങ്ങി നായരും കൂട്ടരും തിരച്ചില്‍ തന്നെ . പക്ഷെ അവരെ കണ്ടെത്താനായില്ല .

നായരും കൂട്ടരും തിരച്ചില്‍ നടത്തുന്നതിന്‍ ഇടയില്‍ ഒരുകാറില്‍ അയാള്‍ വന്നു. അവരെയും കൂട്ടി കാറില്‍ കയറി പോയി.വഴിയില്‍ വച്ച് അവരെ നാട്ടുകാര്‍ തടഞ്ഞു . ഇറങ്ങി ഓടിയ അവരെ തടയാന്‍ ശ്രമിച്ച ആളെ ഉണ്ണി കല്ല്‌ കൊണ്ട് എറിഞ്ഞു . ഇതിനിടയില്‍ ആരോ ഉണ്ണിയുടെ തലക്കടിച്ചു . ഉണ്ണി മരിച്ചു.

ഓപ്പോളും അയാളും നാട് വിട്ടു ദൂരെ താമസമാക്കി… ഉണ്ണിയെ നഷ്ടമായത് അവന്റെ വീടുക്കാര്‍ക്ക് മാത്രമായ്..

ഇതായിരുന്നു എന്റെ ആദ്യകഥ . ഇങ്ങനെ ഒരെണ്ണം എഴുതി എവിടെയോകളഞ്ഞു ആ കൊച്ചു നോവല്‍ എന്ന് ഞാന്‍ സ്വയം വിശേഷിപ്പിച്ച എന്റെ ആദ്യകഥ