• Category Archives: ലേഖനം

എഴുത്തുകാരന്‍

ശാന്തം സുന്ദരമായ കഥകള്‍ തേടി കോഴിക്കോടിന്റെ നഗര ഭംഗികള്‍ ആസ്വദിച്ചു ഞാന്‍ നടന്നു. എങ്ങും തിരക്കുള്ള റോഡുകള്‍; റോഡിലൂടെ ഓടുന്ന ഓട്ടോകളെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടപെട്ടത്. ഒരേ നിറം സ്വഭാവം ഉള്ള ഒരു ജന്തു റോഡിലൂടെ പോകുകയാണ് എന്ന് എനിക്ക് തോന്നി. എന്നാല്‍ പിന്നെ ഇന്നത്തെ യാത്ര മുഴുവന്‍ ഇതിലാക്കാമെന്ന് ഞാനും കരുതി.

കുറച്ചു ചെറുകഥകള്‍ എഴുതി അവയെല്ലാം കൊച്ചു സിനിമ ആക്കണമെന്ന ചിന്തയുമായാണ് ഞാന്‍ ഒരു കഥാകാരന്റെ വേഷം ഇട്ടു ഇറങ്ങിയത്. ഒരു നല്ല എഴുത്തുകാരന് വേണ്ട ഒരു സവിശേഷതകളും എന്നില്‍ ഇല്ലായിരുന്നു; വീക്ഷണം എന്നൊയിച്ച്. ഒരു സിനിമക്കാരന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് വീക്ഷണം ആണ് ഒരു കലാകാരന് വേണ്ടത്, ചുറ്റുമുള്ള വസ്തുക്കളെ ആളുകളെ വീക്ഷിച്ചു പഠിക്കണം എന്നൊക്കെ. അതുമാത്രം എന്നില്‍ എന്നോ ഉണ്ടായിരുന്നു.

നല്ല എഴുത്തുകാരന്‍ എന്നതില്‍ പല ആളുകളിലും പലതരത്തിലാണ്. ഒരുപാട് വായന ശീലമുള്ള ആളുകള്‍, ജന്മനാ എഴുതുവാന്‍ കഴിവുള്ളവര്‍ ( ജന്മസിദ്ധമായ കഴിവ്). സ്വന്തം ജീവിതത്തില്‍ നിന്ന്‍ കണ്ടു പഠിച്ചവര്‍, മറ്റുള്ളവരുമായുള്ള സംസര്‍ഗ്ഗത്തിലുടെ എഴുത്തുകാരനായവര്‍. അങ്ങനെ പലരും പലതും പറയാറുണ്ട്‌. പക്ഷെ എന്റെ ഉള്ളിലെ എഴുത്തുകാരന്‍ എങ്ങനെ ഉണ്ടായെന്നു ഇന്നും എനിക്ക് അറിയില്ല. ജീവിത അനുഭവവും വീക്ഷണവും സ്വല്‍പ്പം അറിവും വേണമെന്ന് എന്ന് മാത്രമാണ് ഞാന്‍ മനസ്സിലാക്കിയ കാര്യം .

നല്ല വായന ശീലമുള്ള ആള്‍ക്കേ നല്ല എഴുത്തു ഭാഷ അറിയൂ! എന്നാല്‍ ഇതിനോട് എനിക്ക് പറയാനുള്ളത്; ഒരു നല്ല പുസ്തകം, കഥ, നോവല്‍ ഇതിനെല്ലാം ഏറ്റവും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഹൃദയത്തോട് അടുപ്പിക്കാന്‍ എഴുത്തു ഭാഷയെക്കാള്‍ സംസാര ഭാഷക്കു പറ്റുമെന്നുള്ളതാണ്. അതാണ് ബഷീര്‍ കൃതികളില്‍ നാം കണ്ടത്. ( ഒരുപാടു പുസ്തകങ്ങള്‍ വായിക്കാത്തത് കൊണ്ട് മറ്റുള്ളവരുടെ അറിയില്ല),.

തുടരും….

ഞാന്‍

aa
1986 ജൂൺ 27 നു കോഴിക്കോട് മണാശ്ശേരി എന്ന സ്ഥലത്ത് ജനനം .സ്ക്കൂൽ വിദ്ധ്യാഭ്യാസം 7 വരെ മണാശ്ശേരി ഗവണ്മെന്‍റ് സ്കൂളിലും തുടര്‍ന്ന് ചാത്തമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളിലും ചെയ്തു. പിന്നീട് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യുണിക്കെഷന്‍ കേരള ഐ. ടി ഡിപ്ലോമ എടുത്ത് . തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി (+2) പ്രൈവറ്റ് കോളേജില്‍ ചേര്‍ന്ന് പഠിച്ചു. ആയിടക്കു കോഴിക്കോട് അരീന ആനിമേഷന്‍ അക്കാദമിയില്‍ ചേര്‍ന്ന്‍ 2 വര്‍ഷത്തെ ആനിമേഷന്‍ കോഴ്സ് ചെയ്തു . തുടര്‍ന്ന്  പ്രൈവറ്റ് ഓണ്‍ലൈന്‍ പരസ്യ കമ്പനിയില്‍ 3 വര്ഷം ജോലി ചെയ്തു . ഇതോടൊപ്പം ഒരു ഫ്രീലാന്‍സ് വെബ്‌ ഡിസൈന്‍ കമ്പനി തുടങ്ങി .പിന്നീട് വീട്ടുകാര്‍ ബാംഗ്ലൂരിലേക്ക് താമസം മാറ്റിയപ്പോള്‍ അവിടേക്ക് പോയ്‌ അവിടെ മണിപാല്‍ യൂണിവേഴ്സിറ്റിയില്‍ B.Sc. ഗ്രാഫിക്‌ ഡിസൈന്‍ ചെയ്തു.
                                     വളരെ ചെറുപ്പം മുതല്‍ എഴുതുവാന്‍ തുടങ്ങിയെങ്കിലും ഒന്നും പുറം ലോകം കാണാതെ പോയ്‌. ആദ്യ കഥ  ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എഴുതി . പിന്നീട് ഒരുപാടു ലളിത ഗാനങ്ങള്‍ എഴുതിയെങ്കിലും ഒന്നും തന്നെ നിലവാരം പുലര്‍ത്തുന്നതല്ല എന്ന് മനസ്സിലായപ്പോള്‍ പുറത്തു കാട്ടിയില്ല . ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യ സിനിമ കഥ എഴുതി തുടങ്ങി സമ്മര്‍ദം കാരണം പിന്നീടു എഴുതാന്‍ പറ്റിയില്ല . 13 അധികം സിനിമ കഥകളുടെ സ്റ്റോറി ഉണ്ടായിരുന്നു എങ്കിലും എല്ലാം ഒരു കുഞ്ഞു പുസ്തകത്തില്‍ ഒതുങ്ങി. തുടര്‍ന്ന് ഒരു കവിത എഴുതുകയും സ്വയം പാടുകയും ചെയ്തു അതും അങ്ങ് എഴുതി തള്ളിയ പട്ടികയില്‍ പെട്ടു.

ഒരു സിനിമ സംവിധായകനും തിരകഥകൃത്ത്  എന്നീ മേഖലകളിലും പരസ്യ നിര്‍മാണ മേഖലയിലും ജോലി ചെയ്യണം എന്നലക്ഷ്യത്തോടെ അതിനു വേണ്ടിയുള്ള പരശ്രമത്തിലാണ്  ടിയാന്‍.