അയാള്‍ വരികയാണ്‌ എവിടെ നിന്നെന്നറിയില്ല
എവിടെക്കെന്നറിയില്ല
ഇനിയും പോകുവാന്‍ ഒരുപാടു ദൂരം
ഇനിയും പോയത് അല്‍പദൂരം
അയാള്‍ വരികയാണ്‌
കണ്ടു നടന്നതു ദു:ഖമോ അതോ
ജീവിതത്തിന്‍ കഴിപ്പോ..?
പൊട്ടിക്കരഞ്ഞു അയാള്‍ ഒട്ടും
കണ്ണുനീര്‍ തുള്ളിയും വറ്റാതെ…
ഈ ദു:ഖക്കടലിനക്കരെ നിന്ന്‍ ജന്മം
കൊടുത്ത മാതാപിതാക്കളും
കൂടെ വളര്‍ന്ന സഹോദരങ്ങളും
വേറിട്ടു നിന്നൊരു ജീവിതത്തില്‍
ആഘാതമേറ്റൊരു തളര്‍ന്ന മനസ്സുമായി
അയാള്‍ വരികയാണ്‌
ഇനിയും മരിക്കാത്ത ജീര്‍ണിച്ച
മനസ്സും ശരീരവും മൃത്യുവില്‍ അലിയുവാന്‍

കാലത്തിന്റെ നീചപരിവര്‍ത്തനങ്ങളില്‍
കാലം കൊഴുപ്പിച്ച ജീവിതചര്യകളില്‍
മുങ്ങിമരിച്ചൊരു ശുദ്ധമനസ്സുമായ്
ആളിക്കത്തി കരിഞ്ഞൊരു ഭീകര
സത്വമാണെന്നതും തിരിച്ചറിഞ്ഞില്ല

തന്‍ മനസ്സിന്‍റെ വേദന അടക്കിപ്പിടിച്ചു
നടന്നു തളര്‍ന്നൊരു യൌവനം
പാതിയില്‍ നിന്നു അയാള്‍ വരികയാണ്‌
എവിടെ നിന്നെന്നറിയില്ല ഇനിയും
എവിടെക്കെന്നറിയില്ല.